Thursday, December 11, 2025

ഹിറ്റ്ലര്‍ മാധവൻകുട്ടിയും പെങ്ങള്‍മാരും ഇതാ ഇവിടെ

സ്വന്തം പെങ്ങള്‍മാരെ ഒരു ഭൂതത്താൻകോട്ടയിലെന്ന പോലെ സംരക്ഷിക്കുന്ന ഹിറ്റ്ലർ മാധവൻകുട്ടി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്രവേഗത്തില്‍ മറക്കാനാവില്ല.സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഹിറ്റ്‌ലർ മാധവൻകുട്ടിയായി തിളങ്ങിയത്.

വർഷങ്ങള്‍ക്കിപ്പുറം, മാധവൻകുട്ടിയും അദ്ദേഹത്തിന്റെ അനിയത്തിമാരും ഇന്ന് എങ്ങനെയിരിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കില്‍ ഇതാ, സിനിമയിലെ പ്രധാന താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. താരങ്ങളുടെയെല്ലാം ഇപ്പോഴത്തെ ലുക്ക് വച്ച്‌ എഐയില്‍ നിർമിച്ചതാണ് ഈ ചിത്രം.1996-ല്‍ സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിച്ച്‌ പുറത്തിറങ്ങിയ 'ഹിറ്റ്‌ലർ' ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയിരുന്നു. കർക്കശ സ്വഭാവവും അനിയന്ത്രിതമായ ദേഷ്യവും കാരണം നാട്ടുകാർ 'ഹിറ്റ്‌ലർ' എന്ന് വിളിക്കുന്ന മാധവൻകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം

മാധവൻകുട്ടിയായി മമ്മൂട്ടിയും, അദ്ദേഹത്തിന്റെ അഞ്ചു സഹോദരിമാരായി എത്തിയ ഇളവരശി (സീതാലക്ഷ്മി), വാണി വിശ്വനാഥ് (അമ്മു), സുചിത്ര മുരളി (ഗായത്രി), ചിപ്പി (തുളസി), സീത (അമ്ബിളി) എന്നിവരെയാണ് വൈറലായ പുതിയ ചിത്രത്തില്‍ കാണാനാകുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ അതേ സ്നേഹത്തോടെ ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള ഈ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു
തന്റെ അഞ്ച് അനുജത്തിമാരെ ലോകത്ത് മറ്റെന്തിനെക്കാളും സ്നേഹിക്കുകയും എന്നാല്‍ അത് പ്രകടിപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന വല്യേട്ടനായി മമ്മൂട്ടി തിളങ്ങി. മുകേഷ്, ശോഭന, സായ് കുമാർ, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുടുംബബന്ധങ്ങളുടെ തീവ്രതയും അമിതമായ സംരക്ഷണസ്വഭാവം കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും നർമ്മത്തില്‍ ചാലിച്ച്‌ അവതരിപ്പിക്കുകയായിരുന്നു ചിത്രം.

300 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദർശിപ്പിച്ച ഈ സിനിമ ആ വർഷത്തെ കളക്ഷൻ റെക്കോർഡുകള്‍ ഭേദിച്ചു. മമ്മൂട്ടിയുടെ മാധവൻകുട്ടി എന്ന കഥാപാത്രത്തിന്റെ ശരീരഭാഷയും ഡയലോഗുകളും അക്കാലത്തെ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തു. കുടുംബ പ്രേക്ഷകരെയും യുവജനങ്ങളെയും ഒരുപോലെ ആകർഷിച്ച ഈ സിനിമയുടെ വിജയം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതിനും കാരണമായി. ഇന്നും മലയാള ടെലിവിഷൻ ചാനലുകളില്‍ വലിയ പ്രേക്ഷക പിന്തുണയോടെ പ്രദർശിപ്പിക്കുന്ന 'ഹിറ്റ്‌ലർ' ഒരു കാലഘട്ടത്തിന്റെ സിനിമാ കാഴ്ചകളെ അടയാളപ്പെടുത്തിയ സിനിമയാണ്.

No comments:

Post a Comment

"ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്എച്ച്ഒ"യുവതി ഹൈക്കോടതിയെ സമീപിച്ചതിനാൽ ദൃശ്യം പുറത്തു

മിന്നൽ പ്രതാപൻ എന്ന ആളാണ് എസ്.എച്ച്.ഒ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റ...