Wednesday, December 17, 2025

താമരശ്ശേരി വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ നടുവണ്ണൂർ സ്വദേശി മരിച്ചു.*

താമരശ്ശേരി: താമരശ്ശേരി പെരുമ്പള്ളി കരുവൻകാവിൽ ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. നടുവണ്ണൂർ സ്വദേശി സത്യൻ (55) ആണ് മരിച്ചത്. സത്യനൊപ്പം കാറിൽ സഞ്ചരിച്ച തിക്കോടി സ്വദേശി സുർജിത് (38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു (53) എന്നിവർ സാരമായ പരുക്കുകളോടെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ദേവാലയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസ്സും കാറുമായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസ് മതിലിൽ ഇടിച്ചാണ് നിന്നത്. സത്യൻ്റെ മൃതദേഹം നടുവണ്ണൂരിൽ പൊതുദർശനത്തിന് വെച്ചു. ഭാര്യ: രജിത. മക്കൾ: ആര്യ, സൂര്യ, രോഹിത.
 

No comments:

Post a Comment

"ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്എച്ച്ഒ"യുവതി ഹൈക്കോടതിയെ സമീപിച്ചതിനാൽ ദൃശ്യം പുറത്തു

മിന്നൽ പ്രതാപൻ എന്ന ആളാണ് എസ്.എച്ച്.ഒ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റ...