Tuesday, December 16, 2025

ഇത് ചരിത്ര നിയോ​ഗം,രാജ്യത്ത് ആദ്യമായി പണിയർ വിഭാഗത്തിൽനിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡൻ്റ്

മലപ്പുറം: ഇത് ചരിത്ര നിയോ​ഗം,രാജ്യത്ത് ആദ്യമായി പണിയർ വിഭാഗത്തിൽനിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡൻ്റ്, അതും മലപ്പുറത്ത് നിന്നും.ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി അനുശ്രീ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടതോടെ രചിക്കപ്പെടുന്നത് ഒരു പുതിയ ചരിത്രമാണ്. friday news മലപ്പുറം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റാകുന്ന ആദ്യ ആദിവാസി വനിതയാണ് അനുശ്രീ. എന്നാൽ, അതിനുമപ്പുറം മറ്റൊരു വിശേഷണം കൂടി അനുശ്രീ സുരേഷിനെ കാത്തിരിപ്പുണ്ടായിരുന്നു.
,രാജ്യത്ത് തന്നെ ആദ്യമായാണ് പണിയർ വിഭാഗത്തിൽനിന്നും ഒരു വനിത പഞ്ചായത്ത് പ്രസിഡന്റാകുന്നത്. പണിയർ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായിരുന്ന സിപിഎമ്മിലെ പി. മനോഹരനെ പരാജയപ്പെടുത്തിയാണ് അനുശ്രീ ​ഗ്രാമപഞ്ചായത്തം​ഗമായത്.2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ, ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദവി പട്ടിക വർഗ വനിതയ്ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതാണ് അനുശ്രീയുടെ ചരിത്രനിയോ​ഗത്തിലേക്ക് വഴിതെളിച്ചത്. ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തുകളിൽ പട്ടികവർഗ വനിതയ്ക്ക് സംവരണ വാർഡ് നൽകിയതും ചാലിയാറിന്. എന്നാൽ അനുശ്രീ വിജയിച്ചത് പട്ടിക വർഗ ജനറൽ വിഭാഗത്തിന് സംവരണംചെയ്യപ്പെട്ട നമ്പൂരിപ്പൊട്ടി വാർഡിൽ നിന്നാണ്. പട്ടിക വർഗ വനിതാസംവരണ വാർഡായ അകമ്പാടത്ത് മുസ്ലിംലീഗിലെ ബിജി സുരേഷാണ് വിജയിച്ചത്. പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനായതിനാൽ നറുക്ക് അനുശ്രീ സുരേഷിനുതന്നെ.പ്ലസ്ടു വിദ്യാഭ്യാസം നേടിയ അനുശ്രീ, നിലമ്പൂരിലെ പുക പരിശോധനാ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരിയാണ്. വനം പരിരക്ഷ, ടൂറിസം വികസനം, ആദിവാസി ക്ഷേമം എന്നിവ മുൻഗണന നൽകും എന്നും, ജനങ്ങളുടെ വിശ്വാസത്തോടൊപ്പം പ്രവർത്തിക്കുമെന്നും അനുശ്രീ വ്യക്തമാക്കിയിട്ടുണ്ട്. 384 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരനെ പരാജയപ്പെടുത്തി അനുശ്രീ വിജയം നേടിയത്.

ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ തീക്കടി കൊടിയിരി സുരേഷാണ് അനുശ്രീയുടെ ഭർത്താവ്.

No comments:

Post a Comment

"ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്എച്ച്ഒ"യുവതി ഹൈക്കോടതിയെ സമീപിച്ചതിനാൽ ദൃശ്യം പുറത്തു

മിന്നൽ പ്രതാപൻ എന്ന ആളാണ് എസ്.എച്ച്.ഒ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റ...