Tuesday, December 2, 2025

ഫ്രഷ്ക്കട്ട്;തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിമോ എന്ന ആശങ്കയുമായി ഇരകൾ

താമരശേരി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കില്ല എന്നാശങ്കയുമായി ഫ്രഷ് കട്ട് വിരുദ്ധ സമര സമിതി പ്രവർത്തകരും അവരുടെ കുടുംബവും.കഴിഞ്ഞ ഒക്ടോബർ 21ന് ഫ്രഷ് കട്ട് വിരുദ്ധ സമര സമിതി യുടെ നേതൃത്വത്തിൽ നടന്ന ഫാക്ടറി ഉപരോധ സമരത്തിൽ ഉണ്ടായ ആക്രമണത്തിൽ 350ഓളം പേരുടെ പേരിൽ പൊലിസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് താമരശേരി, കോടഞ്ചേരി, ഓമശ്ശേരി, കട്ടിപ്പാറ എന്നീ നാലു പഞ്ചായത്തുകളിൽ പെട്ടവർ
പൊലിസ് നടപടി ഭയന്നു കേസിൽ പ്രതി ചേർക്കപ്പെട്ട വരും,സംശയമുള്ള വരു മടക്കം പലരും ഒളിവിൽ പോയത് . നിരന്തരം പൊലീസ് സമരസമിതി പ്രവർത്തകരായവരുടെ വീടുകളിൽ എത്തി അന്വേഷണം നടത്തിവരുന്നു.ഇതിനിടയിൽ ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന ത്രിതലപഞ്ചായത്ത്തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയുമോ എന്ന ആശങ്ക ഉയരുന്നത്.
വോട്ട് ചെയ്യാൻ എത്തുന്ന സമയം തങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെ ന്നാണ് പലരും ഭയപ്പെടുന്നത്.സമരസമതി ചെയർമാനും, സ്ഥാനാർഥി യുമായ കുടുക്കിൽ ബാബു വിന് തന്റെ വാർഡിലെ വോട്ടർമാരെ കാണാനോ, വോട്ട അഭ്യർത്ഥിക്കാനോ പോലും കഴിയാത്ത അവസ്ഥ യാണ് ഉണ്ടായത്.ബാബുവിന്റെ പേരിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ബാബുവിന് വേണ്ടി നോമിനേഷൻ നൽകാൻ സഹായിച്ചതിന്റെ പേരിൽ പ്രാദേശിക മുസ്‌ലിം ലീഗ് നേതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ബാബു എവിടെ യാണ് എന്നറിയാണ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തത് എന്നാണ് ബന്ധപ്പെട്ട വർ നൽകി യ വിശദീകരണം.സമര സമയത്ത് ഫ്രഷ് കട്ട് ഫാക്ടറി പരിസരത്ത് ഉണ്ടായിരുന്നവരെ ഫോട്ടോ വെച്ചാണ് പൊലിസ് ഇപ്പോഴും രഹസ്യ മായി അന്വേഷണം നടത്തി കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്.ഇത്തരത്തിൽ 25ഓളം പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.ജീവനൻ നിലനിർത്താൻ ശുദ്ധ വായു ശ്വസിച്ച് ജീവിക്കാൻസമരവുമായിബന്ധപ്പെട്ടതിനാൽ സ്വന്തം വീട്ടിൽ എത്താനോ, കുടുംബം പുലർത്താൻ ജോലി ചെയ്യുന്നതിനോ ഈ പ്രദേശത്തെ ജനങ്ങൾ ക്ക് കഴിയാത്ത അവസ്ഥ യാണ് ഉള്ളത്.രോഗകളായവർക്ക് മതിയായ ചികിൽസ പോലും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആണ് പ്രദേശവാസികൾ.ഇപ്പോൾ ഇവിടെ ഒരാളു പോലും മരണപ്പെടരുതേ എന്ന പ്രാർത്ഥനയോടെ യാണ് ഓരോ വീട്ടിലും.മരണം നടന്നാൽ മരണാനന്തര ചടങ്ങുകൾക്കും,സംസ്കരിക്കാനും പല പ്രദേശങ്ങളിലും പുരുഷന്മാർ ഇല്ല തന്നെയെന്നാണ് വീട്ടമ്മ മാരുടെ ആവലാതി.തെരഞ്ഞെടുപ്പിന് ശേഷം 
 സമരസമിതി ജയിൽ നിറക്കൽ സമരവുമായി മുന്നോട്ട് പോകാനുളള ഒരുക്കത്തിലാണ്.
മുമ്പത്തെ പോലെ രാത്രി കാലങ്ങളിൽ വീട് കയറിയുള്ള പരിശോധന പൊലീസ് ഇപ്പോൾ നടത്തുന്നതിലും പരിസരങ്ങളിലും അങ്ങാടി കളിലും മുഫ്തി പൊലീസ് പരിശോധന ദിനവും നടത്തുന്നുണ്ട്.പ്രതി ചേർക്കപ്പെട്ട പലർക്കും വർഷങ്ങളോളം കേസ് മായി കോടതി കയറി ഇറങ്ങുന്ന രീതിയിൽ ആണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.പൊലിസ് ഏകപക്ഷീയമായി ആണ് പ്രവൃത്തി ച്ചു വരുന്നതെന്നും,ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്പനി മുതലാളി മാരുമായുമുളള അവിഹിത ബന്ധം ചോദ്യം ചെയ്തു കോടതി യിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.ഇതിന്റെ ഭാഗമായി സി.ബി.ഐ അന്വേഷണ സാധ്യതയെ കുറിച്ച് നീതി പീഠത്തിൽ നിന്നും ദുരിതബാധിതർക്ക് അനുകൂല നിലപാട് ഏറെ ആശ്വാസം നൽകുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു.തങ്ങൾക്ക സമ്മതിദാനാവകാശം ഭയമില്ലാതെ വിനിയോഗിക്കാൻഅവസരമൊരുക്കണ മെന്ന് പ്രദേശ വാസികൾ അധികൃതരോട് അഭ്യർത്ഥിച്ചു.



No comments:

Post a Comment

കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം"

കാസർകോട്: 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും ...