Thursday, December 18, 2025

കസ്റ്റഡി മർദന സി.സി.ടി.വി ദൃശ്യങ്ങൾ കാലതാമസമില്ലാതെ നൽകാൻ ഉത്തരവിടാനുളള ധൈര്യമുണ്ടോ സാർ

പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച കേസിൽ സി.ഐയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഡി.ജി.പിയോട് ചോദ്യങ്ങളുമായി സിവിൽ പൊലീസ് ഓഫിസർ. കസ്റ്റഡി മർദനം സംബന്ധിച്ച പരാതികളിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ വൈകുന്നത് സംബന്ധിച്ചാണ് സി.പി.ഒ ഉമേഷ് വള്ളിക്കുന്ന് മൂന്ന് ​ചോദ്യങ്ങൾ ഉന്നയിച്ചത്. പൊലീസിലെ നെറികേടുകൾ ചോദ്യം ചെയ്തതിന് നിലവിൽ വകുപ്പുതല നടപടികൾ നേരിടുകയാണ് ഉമേഷ് വള്ളിക്കുന്ന്."2024 ജൂൺ 20ന് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് എത്തിയ ഗർഭിണിയെ സി.ഐ പ്രതാപചന്ദ്രൻ മർദിക്കുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോദൃശ്യങ്ങൾ ഒന്നരവർഷത്തിന് ശേഷമാണ് കോടതി ഇടപെടലിലൂടെ പുറത്തെത്തിയത്.

കസ്റ്റഡി മർദനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പരാതിക്കാരോട് മാന്യമായ രീതിയിൽ പെരുമാറണമെന്നും ഡി.ജി.പി റവഡ ചന്ദ്രശേഖർ ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ ന്യൂസ് കാർഡ് പങ്കുവെച്ചാണ് ഉമേഷിന്റെ ചോദ്യങ്ങൾ. ‘നല്ലത്. അഭിനന്ദനങ്ങൾ സർ. പക്ഷേ, വിവരാവകാശ നിയമപ്രകാരം ഒരു മാസത്തിനകം നൽകേണ്ട CCTV ദൃശ്യങ്ങൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഒരു വർഷത്തിലധികം നൽകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമല്ലാത്ത നടപടിയെങ്കിലും എടുക്കാൻ ധൈര്യമുണ്ടോ സർ? പോട്ടെ, ഇപ്പോൾ നിലവിലുള്ള വിവരാവകാശ അപേക്ഷകളിൽ CCTV ദൃശ്യങ്ങൾ കാലതാമസമില്ലാതെ നൽകാൻ ഉത്തരവിടാനുള്ള ധൈര്യം ഉണ്ടോ സർ? അതും പോട്ടെ. CCfTV ദൃശ്യങ്ങൾ ആർക്കും കൊടുക്കണ്ട. ആ ദൃശ്യങ്ങൾ നിത്യേന നിരീക്ഷിക്കാനും സാധാരണക്കാരായ മനുഷ്യരോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ കണ്ടാൽ നടപടിയെടുക്കാനുമുള്ള സംവിധാനം കാര്യക്ഷമമാക്കാനെങ്കിലും ധൈര്യമുണ്ടോ സർ?’ -​ഉമേഷ് ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു"പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച കേസിൽ സി.ഐയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഡി.ജി.പിയോട് ചോദ്യങ്ങളുമായി സിവിൽ പൊലീസ് ഓഫിസർ. കസ്റ്റഡി മർദനം സംബന്ധിച്ച പരാതികളിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ വൈകുന്നത് സംബന്ധിച്ചാണ് സി.പി.ഒ ഉമേഷ് വള്ളിക്കുന്ന് മൂന്ന് ​ചോദ്യങ്ങൾ ഉന്നയിച്ചത്. പൊലീസിലെ നെറികേടുകൾ ചോദ്യം ചെയ്തതിന് നിലവിൽ വകുപ്പുതല നടപടികൾ നേരിടുകയാണ് ഉമേഷ് വള്ളിക്കുന്ന്.ഇതിനുപിന്നാലെ, ‘ഉറപ്പ്. അയാൾ തുടരും. അയാളെ സംരക്ഷിച്ചവരും തുടരും. അയാൾക്കൊപ്പം നിന്നവരും തുടരും’ എന്നും ഉമേഷ് ​ഫേസ്ബുക്കിൽ കുറിച്ചു.

തന്നെ മർദിച്ച സി.ഐ പ്രതാപചന്ദ്രനെതിരെ തൊടുപുഴ സ്വദേശിനി ഷൈമോൾ ഒരുവർഷത്തിലധികം നീണ്ട നിയമപോരാട്ടമാണ് നടത്തിയത്. ഒടുവിൽ, ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് യുവതിക്ക് കൈമാറിയത്. ഗർഭിണിയായ യുവതിയുടെ നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. എ.ഡി.ജി.പിയുടെ നിർദേശ പ്രകാരം ദക്ഷിണ മേഖല ഐ.ജി ശ്യാം സുന്ദർ ആണ് പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. നിലവിൽ അരൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയാണ് പ്രതാപചന്ദ്രൻ."
 
 

No comments:

Post a Comment

കസ്റ്റഡി മർദന സി.സി.ടി.വി ദൃശ്യങ്ങൾ കാലതാമസമില്ലാതെ നൽകാൻ ഉത്തരവിടാനുളള ധൈര്യമുണ്ടോ സാർ

പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച കേസിൽ സി.ഐയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഡി.ജി.പിയോട് ചോദ്യങ്ങളുമായി സിവിൽ പൊലീസ് ഓഫിസർ. കസ്റ്റഡി മർദനം സ...