നടിയെ അക്രമിച്ച കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ്. 120ബി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. പ്രതിികൾക്ക് 50000 രൂപ പിഴയും കോടതി വിധിച്ചു. അതിജീവിതക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അതിജീവിതയുടെ സ്വർണമോതിരം തിരികെ നൽകണമെന്നും കോടതി. തട്ടിക്കൊണ്ടുപോകലിന് 10 വർഷം കഠിനതടവും 25000 പിഴയും ശിക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ്റെ പെൻഡ്രൈവ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യരുതെന്നും കോടതി. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ഫൈൻ അടയ്ക്കാത്ത പക്ഷം ഒരുവർഷം അധികം ശിക്ഷ അനുവദിക്കണം.
യഥാർത്ഥത്തിൽ കുറ്റം ചെയ്തത് ഒന്നാം പ്രതിയെന്നും ബാക്കിയുള്ളവർ സഹായികൾ അല്ലേ എന്നും കോടതി പറഞ്ഞിരുന്നു. സ്ത്രീയുടെ ശരീരത്തിൽ സമ്മതമില്ലാതെ തൊടാൻ പാടില്ല എന്നതാണ് നീതിന്യായ വ്യവസ്ഥ. യഥാർഥ കുറ്റവാളി മറഞ്ഞിരിപ്പുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഉറപ്പാണോ എന്ന് എന്ന് കോടതി ചോദിപ്പോൾ ഉറപ്പാണെന്ന് തന്നെയായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ജഡ്ജിയുടെ കാര്യത്തിലും അങ്ങനെ തന്നെ അല്ലേ എന്നും കോടതി ചോദിച്ചു. റേപ്പിന്‍റെ കാര്യത്തിൽ മാത്രമോ എന്ന് കോടതി ചോദിച്ചപ്പോൾ എല്ലാ കാര്യത്തിലും അങ്ങനെ തന്നെ എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി."
No comments:
Post a Comment