Monday, December 1, 2025

ഇനി കിണര്‍ കുഴിക്കണമെങ്കില്‍ ഇനി സര്‍ക്കാര്‍ അനുമതി വേണം:വീടുകളില്‍ 2 ടാങ്കുകള്‍ നിര്‍ബന്ധം.

തിരുവനന്തപുരം:ഭൂഗർഭജലത്തിൻ്റെ ഉടമസ്ഥാവകാശം നിയമപരമായി സർക്കാരില്‍ നിക്ഷിപ്തമാക്കാൻ ശുപാർശ ചെയ്യുന്ന കരട് സംസ്ഥാന ജലനയം 2025 ഗാർഹിക ഉപഭോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ ഒരുങ്ങുന്നു.

ഇത് സാധാരണ ജനങ്ങള്‍ക്ക് സാമ്ബത്തികമായി വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

പ്രധാന ശുപാർശകള്‍:

കിണർ കുഴിക്കാൻ അനുമതി: കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിന്മേല്‍ നിലവിലുള്ള നിയന്ത്രണം ഇനി ഉണ്ടാവില്ല. കിണർ നിർമ്മാണത്തിന് ഇനി സർക്കാരിൻ്റെ മുൻകൂർ അനുമതി ആവശ്യമാണ്.

വീടുകളില്‍ 2 ടാങ്കുകള്‍ നിർബന്ധം: ഗാർഹിക ഉപയോക്താക്കള്‍ വെള്ളം പാഴാക്കുന്നത് തടയാൻ വീടുകളില്‍ രണ്ട് ജലസംഭരണ ടാങ്കുകള്‍ നിർബന്ധമാക്കും.

ജലത്തിൻ്റെ വില നിർണ്ണയം: ശുദ്ധജലം, ഉപയോഗിച്ച ജലം, മഴവെള്ളം എന്നിവയുടെ വില നിശ്ചയിക്കും. ഇത് കുടിവെള്ളത്തിൻ്റെ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

വ്യവസായങ്ങള്‍ക്ക് നിയന്ത്രണം: വ്യവസായങ്ങള്‍ക്കുള്ള ജലലഭ്യത നിയന്ത്രിക്കുകയും, പുനരുപയോഗിച്ച ജലം ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്യും.

അശാസ്ത്രീയമായ കിണർ നിർമ്മാണവും ജലത്തിൻ്റെ ദുരുപയോഗവും തടയുന്നതിനാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. "കേരളത്തില്‍ ജലം സമൃദ്ധമാണ്" എന്ന തെറ്റായ ധാരണ തിരുത്തി ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കാനാണ് കരട് നയം ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ ശുപാർശകള്‍ നടപ്പിലായാല്‍ ഗാർഹിക ഉപയോക്താക്കളുടെയും ചെറുകിട വ്യവസായങ്ങളുടെയും ചെലവ് ഗണ്യമായി വർധിക്കുമെന്നാണ് ആശങ്ക.

No comments:

Post a Comment

പിതാവ് മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു 😥

പെരിന്തൽമണ്ണ: പിതാവിൻ്റെ വേർപാടിന്റെ ദുഃഖത്തിനിടെ ഒരാഴ്ച പിന്നിടുന്നതിനിടയിൽ  മകൻ ട്രെയിൻ തട്ടി മരിച്ചു. രാമപുരം സ്കൂൾപ്പടി പരേതനായ ചാക്യാർത...