Monday, December 8, 2025

എന്തിനാണ് ബൂത്തിൽ 10 രൂപ നോട്ടുകളുമായി ഏജൻ്റുമാർ ?

കള്ളവോട്ട് ചെയ്യുന്ന വരെ എന്ത് ചെയ്യും?


75,644 സ്ഥാനാർഥികൾക്ക്  ഏജന്റുമാർ ഒന്നര ലക്ഷത്തോളം 


പോളിങ് ബൂത്തിൽ സ്ഥാനാർഥികളുടെ ഏജന്റുമാരായി പ്രവേശിക്കുന്നവർ അവരുടെ പഴ്സിലോ പോക്കറ്റിലോ തിരുകി വയ്ക്കാൻ മറക്കാത്ത ഒന്നുണ്ട്; കുറെ 10 രൂപ നോട്ടുകൾ. ആ നോട്ടുകൾ ഇല്ലെങ്കിൽ സ്ഥാനാർഥിക്ക് ‘വലിയ വില’ കൊടുക്കേണ്ടി വരുമെന്ന് അവർക്ക് അറിയാം. ബൂത്തിൽ പ്രവേശിക്കുന്ന ഏജന്റിന് മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിന് നിരോധനമാണെങ്കിലും പണം കൊണ്ടുപോകാൻ വിലക്കില്ല."വോട്ടു ചെയ്യാൻ വരുന്നയാൾ യഥാർഥ വോട്ടർ അല്ല എന്ന് ഏജന്റിന് ഉറപ്പുണ്ടെങ്കിൽ ചാലഞ്ച് ചെയ്യാനാണ് ഈ 10 രൂപ നോട്ടുകൾ. വോട്ടറുടെ വിരലിൽ മഷി പുരട്ടുന്നതിനു മുൻപ് 10 രൂപ കെട്ടിവച്ച് ചാലഞ്ച് ചെയ്യാം. തുടർന്ന് ഇയാൾ യഥാർഥ വോട്ടർ അല്ല എന്നു സ്ഥാപിക്കാൻ പര്യാപ്തമായ തെളിവുകൾ നൽകണം. പ്രിസൈഡിങ് ഓഫിസർ ഇതു പരിശോധിച്ച് നടപടികൾ സ്വീകരിക്കും. യഥാർഥ വോട്ടറാണെങ്കിൽ വോട്ടു ചെയ്യാൻ അനുവദിക്കും. അല്ലെങ്കിൽ ഫോം 12 പൂരിപ്പിച്ച് പൊലീസിനു ‘കള്ള വോട്ടറെ’ കൈമാറും."
 ഇരിക്കുന്ന ഏജന്റ് വോട്ടെടുപ്പ് നടപടിക്രമം പൂർത്തിയാകും വരെ അവരെ തുടരുകയാണു ശീലം. ബാലറ്റിലെ സ്ഥാനാർഥിയുടെ ക്രമത്തിലായിരിക്കും ഏജന്റുമാരുടെ ഇരിപ്പിടം. ഗ്രാമപ്പഞ്ചായത്തുകളിലെ ബൂത്തുകളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കു വോട്ടു ചെയ്യേണ്ടതിനാലും സ്ഥാനാർഥികളുടെ എണ്ണം കൂടുതൽ ആയതിനാലും ഏജന്റുമാരും ഏറെയുണ്ടാകും. നഗരമേഖലകളിൽ കുറവും. ഇത്തവണ സംസ്ഥാനത്താകെ 75,644 സ്ഥാനാർഥികൾ ഉള്ളതിനാൽ ഏജന്റുമാർ ഒന്നര ലക്ഷത്തോളം വരുമെന്നാണ് ഏകദേശ കണക്കുകൂട്ടൽ."
 
 

No comments:

Post a Comment

"ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്എച്ച്ഒ"യുവതി ഹൈക്കോടതിയെ സമീപിച്ചതിനാൽ ദൃശ്യം പുറത്തു

മിന്നൽ പ്രതാപൻ എന്ന ആളാണ് എസ്.എച്ച്.ഒ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റ...