LATEST

6/recent/ticker-posts

അബു അരീക്കോടിൻ്റെ മരണം,അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

പുതുപ്പാടി:നിയമ വിദ്യാര്‍ത്ഥിയെ വാടകവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. കൈതപ്പൊയിൽ മർക്കസ് ലോ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയും സിപിഎം സൈബർ രംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന അരീക്കോട് കാരിപ്പറമ്പ് വി. അബൂബക്കർ(28) എന്ന അബു അരീക്കോടിനെയാണ് വേഞ്ചേരിയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.