Monday, November 17, 2025

മരിച്ച ഒമ്പതു വയസുള്ള കുട്ടിയെ അപമാനിച്ചുഅശ്ലീല പോസ്റ്റ് ;ശൂരനാട് സ്വദേശി ആകാശ് ശശിധരൻ അറസ്റ്റില്‍

ദുഷിച്ച മനസിൻ്റെ ഉടമ യെന്നു സാമൂഹ്യ മാധ്യമങ്ങൾ 





ആലപ്പുഴ പുന്നപ്രയില്‍ ഒമ്പത് വയസുകാരന്റെ മരണ വിവരം അറിയിച്ചു കൊണ്ടുള്ള ഫേസ് ബുക്ക്‌ പോസ്റ്റിനടിയില്‍ അശ്ലീല കമന്റിട്ട യുവാവിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് അറസ്റ്റിലായത്. മരിച്ച മുഹമ്മദ് സഹിലിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് നടപടി. ഒക്ടോബർ മൂന്നിനാണ് ആലപ്പുഴ പുന്നപ്രയില്‍ വച്ച്‌ സൈക്കിളില്‍ കാറിടിച്ച്‌ ഒമ്പതു വയസുകാരൻ മുഹമ്മദ് സഹില്‍ മരിച്ചത്. വിദേശത്തായിരുന്ന പിതാവ് അബ്ദുല്‍ സലാമിന് സാങ്കേതിക തടസങ്ങള്‍ മൂലം മകനെ അവസാനമായി ഒരു നോക്ക് കാണാണോ സംസ്‍കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. വേദനയോടെ നാട്ടിലെത്തിയ അബ്ദുല്‍ സലാം, സുഹൃത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനടിയിലെ മകനെതിരായ അശ്ലീല കമന്റ് കണ്ടു.

തുടർന്ന് പുന്നപ്ര പൊലീസിലും സൈബർ സെല്ലിലും പരാതി നല്‍കി. പൊലീസ് അന്വേഷണത്തിലാണ് കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് പോസ്റ്റിനടിയില്‍ അശ്ലീല കമന്റിട്ടതെന്ന് പൊലീസ് കണ്ടെത്തി. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരിച്ച ഒമ്പത് വയസുകാരനെ അപമാനിക്കുന്നതിനൊപ്പം സാമുദായിക സ്പർദ്ദ വളർത്തുന്നതാണ് ആകാശ് ഫേസ്ബുക്കിലിട്ട കമന്റ് എന്നാണ് പൊലീസ് വിശദമാക്കുന്നത്. സൈബർ പൊലീസ് പിടികൂടിയ പ്രതിയെ പുന്നപ്ര പൊലീസിന് കൈമാറി.കമന്റിനെതിരെ ജീവിതത്തിൻ്റെ നാനാ തുറകളിൽ പെട്ട വരും പ്രതി ഷേധം പ്രകടിപ്പിച്ചു.ദുശിച്ച മനസുളളവരിൽ നിന്ന് മാത്രം കാണുന്ന പ്രവണതയാണ് ഇതെന്നും കേരളത്തിലും ഇത്തരം സംഭവങ്ങൾ വർധിച്ചു വരുന്നതായും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പറയുന്നു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...