പാലത്തായി പീഡനക്കേസിൽ സിപിഎം- ബിജെപി ധാരണയുടെ ഭാഗമായി പ്രതിയെ ശൈലജ സഹായിച്ചെന്നാരോപണവുമായി കെ.എം ഷാജി
ടീച്ചറെന്നോ അമ്മയെന്നോ ഉള്ള വിളിക്ക് അവർ അർഹയല്ല. സ്‌ത്രീയെന്ന മര്യാദ പോലും പാലത്തായി കേസില്‍ ശൈലജ കാണിച്ചിട്ടില്ല. സിപിഎം- ബിജെപി ധാരണയുടെ ഭാഗമായി പ്രതിയെ ശൈലജ സഹായിച്ചെന്നും കെ.എം ഷാജി ഒരു ചാനലിനോട് പറഞ്ഞു.
അതേസമയം കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്ന് കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. നിക്ഷിപ്ത താത്പര്യക്കാരാണ് പ്രചാരണത്തിന് പിന്നില്ലെന്നും അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കുടുംബം തന്നെ ബന്ധപ്പെട്ടിരുന്നെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു."
അതേസമയം കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും ഷൈലജ ടീച്ചർ പറഞ്ഞു
ഇരയെ കൗൺസലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ ശൈലജ നടപടി എടുത്തില്ലെന്ന് വിധിന്യായത്തിൽ പറഞ്ഞിരുന്നു. കൗൺസലർമാർ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നൽകിയ പരാതിയിൽ കെ.കെ ശൈലജ നടപടിയെടുത്തില്ലെന്നായിരുന്നു വിമര്‍ശനം"
No comments:
Post a Comment