Tuesday, November 4, 2025

ഫ്രഷ് കട്ട്: പരിസ്ഥിതിയേയും, നാടിനേയും വെല്ലുവിളിച്ച് മുന്നോട്ട് പോകാമെന്ന് കരുതരുത്:എം എൻ കാരശ്ശേരി

ഫ്രഷ് കട്ട് വിരുദ്ധ അനിശ്ചിതകാല  ജനകീയ സമരം പുനരാരംഭിച്ചു

 

 താമരശേരി: ഫ്രഷ് കട്ട് സമരം സംഘർഷത്തിലേക്ക് നീങ്ങിയതിനു പിറകിലെ ഗൂഢാലോചന പൊലീസ് പുറത്തുകൊണ്ടുവരണമെന്നും പരിസ്ഥിതിയെയും നാടിനെയും വെല്ലുവിളിച്ച് ഒരു സ്ഥാപനത്തിനും മുന്നോട്ടുപോകാമെന്ന് കരുതണ്ടെന്നും എം.എൻ കാരശ്ശേരി പറഞ്ഞു. സംഘർഷത്തെ തുടർന്ന് നിർത്തിവച്ച താമരശേരിയിലെ ഫ്രഷ് കട്ട് വിരുദ്ധ അനിശ്ചിതകാലജനകീയ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെയുംനാട്ടുകാരെയുംദുരിതത്തിലാക്കികൊണ്ടുള്ളഒരുസ്ഥാപനത്തിനെയുംപ്രവർത്തിക്കാൻഅനുവദിക്കരുത്. ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്വമുണ്ട്. ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥർ ജനങ്ങൾക്ക് ദുരിതം വിതക്കുന്നവരെസംരക്ഷിക്കുകയാണ്.ഇത്ജനാധിപത്യവിരുദ്ധനടപടിയാണ്.ഫ്രഷ്കട്ട്സമരംസംഘർഷത്തിലേക്ക് നീയതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കണം. അല്ലാതെ ജീവിക്കാൻ വേണ്ടി പോരാടുന്ന നിരപരാധികളെ വേട്ടയാടുകയല്ല വേണ്ടത്. മുഖ്യമന്ത്രിയും ജില്ലാ കളക്ടറുംഈപ്രശ്നംപരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണം. ഇത്തരം സ്ഥാപനങ്ങളെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തണം. സമരത്തിന്റെ മറവിൽ അക്രമകാരികൾ  കടന്നുകൂടിയിട്ടുണ്ടോ എന്ന് സമരക്കാർ അല്ല കണ്ടെത്തേണ്ടത്. അത് പോലീസിന്റെ പണിയാണ്. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് ശമ്പളം വാങ്ങുന്നതെന്ന് പൊലീസ്ഉദ്യോഗസ്ഥർമനസ്സിലാക്കണം. സമരക്കാർക്ക് നേരെ ചുമത്തിയ കേസിന്റെ പേരിൽ പൊലീസ്നടത്തുന്നഭീകരതഅവസാനിപ്പിക്കണം. ഈ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണം. മുതലാളിമാർക്ക് ഒരു ഉദ്യോഗസ്ഥരും ജനങ്ങളെ വേട്ടയാടരുത്. മണ്ണിനും പരിസ്ഥിതിക്കും വേണ്ടിയുള്ള സമരം ഒരിക്കലും പരാജയപ്പെടില്ല. അത് പരാജയപ്പെടുത്താനും ആർക്കും ആവില്ല. ജനകീയ സമരങ്ങൾക്ക് മേൽ ആരും ജാതിയുടെയും മതത്തിന്റെയും ചാപ്പ കുത്തരുത്. സമരം അഹിംസയുടെ മാർഗത്തിൽ ആവണമെന്നും വിജയം വരെ പോരാട്ടരംഗത്ത് ഉറച്ചു നിൽക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 ഇക്കഴിഞ്ഞ 21-ന് നടന്ന ഫ്രഷ് കട്ട് വിരുദ്ധജനകീയസമരംസംഘർഷത്തിൽ കലാശിച്ചതോടെ നിർത്തിവെച്ച അനിശ്ചിതകാലസമരംഅമ്പലമുക്കിൽ പുനരാരംഭിച്ചു. ചടങ്ങിൽ താമരശേരി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷനായി.   താമരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ ,കോടഞ്ചേരിഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി,ഓമശ്ശേരിഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കരുണാകരൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷ്റഫ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ് മുക്ക്, റംസീന നരിക്കുനി, വിവിധ സംഘടനാ പ്രതിനിധികളായനാസർ ഫൈസി കൂടത്തായി, കെ വി ഷാജി, പി പി കുഞ്ഞായിൻ, കെ പി കുഞ്ഞഹമ്മദ്, അമീർ മുഹമ്മദ് ഷാജി, അജിത് കുമാർ, ചിന്നമ്മ ജോർജ്, പി പി ഹാഫിസ് റഹ്മാൻ,  എം സുൽഫിക്കർ, മുനവ്വർ സാദത്ത് പുനത്തിൽ, സുബൈർ വെഴുപ്പൂർ, ഷംസീർ എടവലം, വി കെ എ കബീർ, ബാലകൃഷ്ണൻ പുല്ലങ്ങോട്, വി.കെ മുഹമ്മദ് കുട്ടി മോൻ, തമ്പി പറകണ്ടത്തിൽ സംസാരിച്ചു.

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...