പല്ലു തേക്കാൻ ഇന്ത്യക്കാർ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്ന വാദവുമായി കോൾഗേറ്റ് കമ്പനി.ഇന്ത്യയിൽ കോൾഗേറ്റ് കമ്പനിയുടെ വില്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട് പുറത്തു വന്നതോടെയാണ് വിചിത്രമായി മറുപടിയാണ് കമ്പനി രംഗത്ത് എത്തിയത്.ഇന്ത്യയിലെ ഉപഭോക്താക്കൾ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ തന്നെ കോൾഗേറ്റ് പറഞ്ഞിരുന്നു. മുൻ നിര കമ്പനി യുടെ വിൽപ്പന പകുതി യായി കുറഞ്ഞ തോടെ കമ്പനി തിരിക്കിട്ട അവലോകനം നടത്തി വരുന്നു.
തുടർച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലും കമ്പനിയുടെ വിൽപന കുത്തനെ ഇടിഞ്ഞു. നഗരങ്ങളിലാണ് ഏറ്റവും ഇടിവ് നേരിട്ടത്. അടുത്ത കാലത്തൊന്നും മാർക്കറ്റ് തിരിച്ചുപിടിക്കാൻ കഴിയില്ലെന്നാണ് കോൾഗേറ്റ്-പാമോലിവ് ചെയർമാനും ആഗോള ചീഫ് എക്‌സികുട്ടിവുമായ നോയൽ വലയ്‌സ് പറയുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.3 ശതമാനത്തിന്റെറെ കുറവാണുണ്ടായത്. ടൂത്ത് പേസ്റ്റ് അടക്കമുള്ള ദന്ത സംരക്ഷണ ഉത്പന്നങ്ങൾക്ക് ജിഎസ്ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടും കമ്പനിയുടെ വിൽപന കൂടിയില്ല.
No comments:
Post a Comment