Thursday, November 20, 2025

ചെറിയ കുട്ടിയുടെ മുറിവില്‍ തുന്നലിനു പകരം പശ പുരട്ടി ഡോക്ടര്‍

മീററ്റ്:കുട്ടിയുടെ മുറിവില്‍ തുന്നലിടുന്നതിനു പകരം ഡോക്ടർ ഫെവിക്വിക്ക് പുരട്ടിയതായി പരാതി. ഉത്തര്‍ പ്രദേശിലെ മീററ്റിലുള്ള ഭാഗ്യശ്രീ ആശുപത്രിയിലാണ് സംഭവം. ജാഗ്രിതി വിഹാറില്‍ താമസിക്കുന്ന സര്‍ദാര്‍ ജസ്പീന്ദര്‍ സിങ്ങിന്റെ മകന്റെ മുറിവിലാണ് ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടിയത്. വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടിയുടെ തല ടേബിളിലിടിച്ച് നെറ്റിയില്‍ മുറിവേല്‍ക്കുകയായിരുന്നു. രക്തം വന്നതോടെ ഉടന്‍ കുഞ്ഞിനെ അടുത്തുള്ള ഭാഗ്യശ്രീ ആശുപത്രിയിലെത്തിച്ചു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അഞ്ചു രൂപയുടെ ഫെവിക്വിക്ക് വാങ്ങിക്കൊണ്ടുവരാന്‍ കുട്ടിയുടെ കൂടെ എത്തിയവരോട് ആവശ്യപ്പെടുകയായിരുന്നു. പശ വാങ്ങി നല്‍കിയതും ഡോക്ടര്‍ ഇതെടുത്ത് കുട്ടിയുടെ മുറിവില്‍ പുരട്ടി. വേദന സഹിക്കവയ്യാതെ കുട്ടി കരയാന്‍ തുടങ്ങിയതും വീട്ടുകാര്‍ ഡോക്ടറോട് വിവരം തിരക്കി. എന്നാല്‍ കുട്ടി വേദനയില്‍ പരിഭ്രാന്തനായതാണെന്നും വേദനകുറയുമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. വേദന അസഹ്യമായതോടെ കുട്ടിയെ രാത്രിയില്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. മൂന്നു മണിക്കൂറോളം സമയമെടുത്താണ് മുറിവില്‍നിന്നും ഫെവിക്വിക്ക് ഇളക്കി മാറ്റിയത്. മുറിവ് വൃത്തിയാക്കി ഡോക്ടര്‍മാര്‍ തുന്നലിടുകയും ചെയ്തു. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരേ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിയുടെ ഓഫീസിലും മീററ്റ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി. വിഷയത്തില്‍ അന്വേഷണ കമ്മിറ്റിയെ രൂപീകരിച്ചതായും തെളിവുകള്‍ ശേഖരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...