ഈ കേസ് കാരണം ഭാര്യയോ മക്കളോ ജീവനൊടുക്കിയാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനായിരിക്കുമെന്ന് പ്രതിയുടെ വക്കീൽ
പാലത്തായി പീഡനക്കേസില്‍ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ.പത്മരാജനെ വിദ്യാഭ്യാസ വകുപ്പ് സർവീസില്‍ നിന്ന് പുറത്താക്കി. ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഇയാളെ ജോലിയില്‍ നിന്ന് നീക്കം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ മാനേജ്മെൻ്റിന് നിർദ്ദേശം നല്‍കിയത്.തലശ്ശേരി അതിവേഗ കോടതിയാണ് പത്മരാജനെതിരെ ശിക്ഷ വിധിച്ചത്. നാലാം ക്ലാസുകാരിയായ 10 വയസ്സുകാരിയെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. വിദ്യാർത്ഥിനിക്ക് സംരക്ഷകനാകേണ്ട അധ്യാപകൻ നടത്തിയ ക്രൂരകൃത്യത്തിന് കഠിനമായ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം മരണം വരെ ജീവപര്യന്തം തടവ് ശിക്ഷിച്ചു. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ ചേർത്താണ് 40 വർഷം തടവ് ശിക്ഷ വിധിച്ചത്. കൂടാതെ, രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.
ലോക്കല്‍ പൊലിസ്, ക്രൈംബ്രാഞ്ച്, പ്രത്യേക അന്വേഷണ സംഘം എന്നിവയുടെ അഞ്ച് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിധി. ഡിവൈഎസ്പി ടി.കെ. രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച ശാസ്ത്രീയ തെളിവുകള്‍ കേസിന് നിർണായകമായി. വിധി പ്രോസിക്യൂഷന് ആശ്വാസമായി. വിധി രാഷ്ട്രീയ പ്രേരിതമാണെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
പാലത്തായി പീഡനക്കേസില്‍ ലീഗിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകർ കേസ് അട്ടിമറിക്കാനാണ് തുടക്കത്തില്‍ ശ്രമിച്ചതെന്ന് സിപിഎം നേതാവും സ്ഥലം എംഎല്‍യുമായ കെ.കെ ശൈലജ പറഞ്ഞു
പൊലീസിനെതിരെയും അവിടുത്തെ എംഎല്‍എയുമായിരുന്ന തനിക്കെതിരെയും ലീഗിന്റെയും എസ്ഡിപിഐയുടെയും ബിജെപിയുടെയും പ്രവർത്തകർ ഒരുപാട് അപവാദപ്രചാരണങ്ങള്‍ നടത്തിയതായും അതെല്ലാം ആസ്ഥനത്ത് ആക്കികൊണ്ട് കേരള പൊലീസിന്റെ അന്വേഷണം തൃപ്തികരമായി നടന്നു എന്നതാണ് അങ്ങേയറ്റം ചാരിതാർഥ്യമുണ്ടാക്കുന്ന കാര്യമെന്നും ശൈലജ കൂട്ടിച്ചേർത്തു.
പാലത്തായി പീഡനക്കേസിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയ്യുമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രേമരാജൻ പറഞ്ഞിരുന്നു. ചെയ്യാത്ത കുറ്റത്തിനാണ് കെ.പത്മരാജൻ ശിക്ഷിക്കപ്പെടുന്നതെന്നും പ്രേമരാജൻ പറഞ്ഞു. 'ഈ കേസ് കാരണം ഭാര്യയോ മക്കളോ ജീവനൊടുക്കിയാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനായിരിക്കുമെന്ന് പത്മരാജൻ കോടതിയില്‍ പറഞ്ഞു. നാളെ ഒരു പൊതു പ്രവര്‍ത്തകനോ അധ്യാപകനോ രാഷ്ട്രീയ പ്രവര്‍ത്തകനായി എന്ന പേരില്‍ ഇത്തരമൊരു കെട്ടിച്ചമച്ച കേസുകളുണ്ടാവാതിരിക്കട്ടെ എന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു' എന്നും പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞു
No comments:
Post a Comment