Wednesday, November 12, 2025

തെരഞ്ഞെടുപ്പ് ; നമ്മുടെ മെമ്പർമാർക്കും, പ്രസിഡൻ്റുമാർക്കുംഎന്താണ് കിട്ടുക? ഒന്ന് അറിഞ്ഞാലോ.....

അധികാരമുണ്ട്,
വലിയ വരുമാനം ഇല്ലെങ്കിലും ഒരു ഗമയൊക്കെ യുണ്ടല്ലോഎന്ന് സരസനായ വാർഡ് അംഗം 


"നാമെല്ലാം തെരഞ്ഞെടുപ്പ് ചർച്ചകളിൽ വ്യാപൃതമായി വീറും വാശിയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു സമയമാണല്ലോ ഇപ്പോൾ.ചിലർക്ക് സീറ്റ് കിട്ടാത്തത് കൊണ്ട് ബേജാറും, മറുകണ്ടം ചാടിയാലോ എന്ന് ശങ്കയും, മറ്റ് ചിലർ എങ്ങനെയെങ്കിലും ഇതിൽ നിന്നും ഒഴിവായതിൽ ആശ്വാസവും ഒക്കെ നടക്കുന്നസമയം.എങ്ങിനെയെങ്കിലും ഒരു സീറ്റ് ഒപ്പിക്കാൻ എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുന്ന വർ വേറെ, ഇതിനിടയിൽ കിടന്നു ചക്രശ്വാസം വലിച്ചു പോവുന്ന നേതൃത്വങ്ങൾ.....പുറമെ നിന്ന് വീക്ഷിക്കുന്ന വർക്ക് പലപ്പോഴും ഇത്രയും വീറും വാശിയും ദേഷ്യവും പ്രകടിപ്പിച്ചു അധികാര ക്കസേര ഉറപ്പിച്ചാൽ എന്താണ് ഇവർക്ക് ലഭിക്കുക എന്നറിയാനുളള ജിജ്ഞാസ.... ഏതായാലും നമുക്ക് ഓരോ ജന പ്രതിനിധി കൾക്കും എന്താണ് ലഭിക്കുന്നത് എന്ന് നോക്കാം...

തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലത്തെ ശമ്പളത്തിനു പകരം ഓണറേറിയം എന്നാണ് വിശേഷിപ്പിക്കുന്നത്. 2016ലാണ് ഇത് അവസാനമായി പരിഷ്‌കരിച്ചത്. പ്രതിമാസ ഓണറേറിയത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്."
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് 250 രൂപയും അംഗങ്ങള്‍ക്ക് 200 രൂപയുമാണ് ബത്ത. പ്രതിമാസം പരമാവധി 1250 രൂപ ഈയിനത്തില്‍ കൈപ്പറ്റാം. തദ്ദേശസ്ഥാപനങ്ങളിലെ ഉയര്‍ന്ന ഓണറേറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ്. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തില്‍ മെമ്പർമാരുടെ പ്രതിഫലം ചുവടെ കൊടുക്കുന്നു."
 ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: 15,800

വൈസ് പ്രസിഡന്റ്: 13,200

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400

ജില്ലാ പഞ്ചായത്ത് അംഗം: 8,800

കോര്‍പ്പറേഷന്‍

കോര്‍പ്പറേഷന്‍ മേയര്‍: 15,800 രൂപ

ഡെപ്യൂട്ടി മേയര്‍ക്ക്: 13,200 രൂപ

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400 രൂപ

കൗണ്‍സിലര്‍: 8,200 രൂപ

നഗരസഭ

നഗരസഭാ ചെയര്‍മാന്‍: 14,600

വൈസ് ചെയര്‍മാന്‍: 12,000"
 "സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800

നഗരസഭാ കൗണ്‍സിലര്‍: 7,600

ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: 14,600

വൈസ് പ്രസിഡന്റ്: 12,000

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800

ബ്ലോക്ക് പഞ്ചായത്ത് അംഗം: 7,600

ഗ്രാമപഞ്ചായത്ത്

പഞ്ചായത്ത് പ്രസിഡന്റ്: 13,200

വൈസ് പ്രസിഡന്റ്: 10,600

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,200

കടപ്പാട് -

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...