ഓട്ടോഫില്‍ ഫീച്ചര്‍ അവതരിപ്പിച്ചു ഗൂഗിൾ
ഗൂഗിള്‍ ക്രോമില്‍ ഇനി സര്‍ക്കാര്‍ രേഖകളും പൂരിപ്പിക്കാം. പുതിയ ഓട്ടോഫില്‍ ഫീച്ചര്‍ പുറത്തിറക്കി ഗൂഗിള്‍. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ രേഖകളുടെ വിവരങ്ങളും ഓട്ടോഫില്‍ ചെയ്യാനാകും. വെബ്സൈറ്റുകളില്‍ ഫോമുകള്‍ പൂരിപ്പിക്കുമ്പോള്‍ സമയം ലാഭിക്കാനാണ് ഓട്ടോഫില്‍ ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് ഗൂഗിള്‍ അറിയിച്ചു മുമ്പ് പേര്, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മാത്രം ഓട്ടോഫില്‍ ചെയ്യാനായിരുന്നു സൗകര്യം. എന്നാല്‍ ഇപ്പോള്‍ ഉപയോക്താക്കളുടെ അനുമതിയോടെ സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളും സുരക്ഷിതമായി സംഭരിച്ച് ആവശ്യാനുസരണം ഓട്ടോമാറ്റിക്കായി പൂരിപ്പിക്കാനാകും. ഗൂഗിള്‍ വ്യക്തമാക്കുന്നത് പ്രകാരം, ഈ ഡാറ്റ എപ്പോഴും എന്‍ക്രിപ്ഷന്‍ സംവിധാനത്തിലൂടെ സംരക്ഷിക്കപ്പെടും. കൂടാതെ ഓട്ടോഫില്‍ ചെയ്യുന്നതിന് മുന്‍പ് ഉപയോക്താവിന്റെ പാസ് വേര്‍ഡ് അല്ലെങ്കില്‍ മറ്റു സുരക്ഷാ പരിശോധനകള്‍ ആവശ്യമായിരിക്കും. ക്രോമിന്റെ സെറ്റിങ്സിലെ ‘പേയ്‌മെന്റ് മെത്തഡ്‌സ് ആന്‍ഡ് അഡ്രസസ്’ വിഭാഗത്തില്‍ പുതിയ ‘ഐഡി ഡോക്യുമെന്റ്സ്’ സെക്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഉപയോക്താക്കള്‍ക്ക് അവരുടെ രേഖകളുടെ വിവരങ്ങള്‍ ചേര്‍ക്കാനും നിയന്ത്രിക്കാനുമാകും. യാത്രകള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമായി ഓണ്‍ലൈന്‍ ഫോമുകള്‍ പൂരിപ്പിക്കുന്നത് ഇനി കൂടുതല്‍ വേഗത്തിലും സൗകര്യത്തിലും സാധ്യമാക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എഐ അധിഷ്ഠിത ബ്രൗസറുകള്‍ വളരുന്ന പശ്ചാത്തലത്തിലാണ് ഗൂഗിള്‍ ഈ നീക്കം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ, ‘ജെമിനി ഇന്‍ ക്രോം’ എന്ന എഐ സൗകര്യം ഇപ്പോള്‍ യുഎസിലെ എല്ലാ മാക്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയതായും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ക്രോമിലേക്ക് ഏജന്റ് കഴിവുകളും എഐ മോഡ് സെര്‍ച്ചിംഗ് സംവിധാനവും ഉള്‍പ്പെടുത്താനുള്ള പദ്ധതികളും കമ്പനി മുന്നോട്ടുവച്ചിട്ടുണ്ട്
No comments:
Post a Comment