Sunday, November 2, 2025

നോർക്ക കെയർ പ്രവാസി ​ ഇൻഷുറൻസ്​ ​നിലവിൽ വന്നു

പ്ര​വാ​സി​ക​ൾ​ക്കും കുടുംബങ്ങ​ൾ​ക്കുമായി സംസ്ഥാ​ന സർ​ക്കാർ നോർക്ക റൂ​ട്‌​സ് വഴി നടപ്പാക്കു​ന്ന സമഗ്ര ആരോഗ്യ അ​പ​ക​ട ഇൻഷുറൻ​സ് പദ്ധതിയായ നോർക്ക കെയ​ർ നിലവിൽ വ​ന്നു. നാ​ല് ലക്ഷത്തി​ലധികം പേർക്ക് പരിരക്ഷ ലഭിക്കും. പദ്ധ​തി​യു​ടെ ഔദ്യോഗിക ഇൻഷുറൻസ് സർട്ടിഫിക്ക​റ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തി​ൽ ന്യൂ ​ഇന്ത്യ അ​ഷ്വറ​ൻസ് ഡി.​ജി.​എം ജോയ്സ് സതീഷ് നോർക്ക റൂ​ട്‌​സ് സി.​ഇ.​ഒ അജി​ത് കൊളശ്ശേ​രിക്ക് കൈമാറി.

നോ​ർ​ക്ക റൂ​ട്‌​സ് റസിഡന്റ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീരാ​മ​കൃ​ഷ്ണ​ൻ, വ​കു​പ്പ് സെക്രട്ടറി ടി.വി അനുപമ, ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ സംബന്ധിച്ചു. നോർ ക്ക കെയർ പദ്ധതിയിൽ ചേരാനുള്ള സമയ പരിധി 30 വരെ നീട്ടി. സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡൻ്റ് ഐ.ഡി. എൻ. ആർ.കെ ഐ.ഡി കാർഡുള്ള പ്രവാസി കേര ളീയർക്ക് പദ്ധതിയിൽ ചേരാം.

ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയ സ്സിൽ താഴെയുള്ള രണ്ടു കുട്ടികൾ) 13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി (25 വ യസ്സിൽ താഴെ): 4,130) അഞ്ച് ലക്ഷം രൂപയു ടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപ യുടെ ഗ്രൂപ്പ് പേഴ്‌സനൽ അപകട ഇൻഷുറൻ സ് പരിരക്ഷയും ഉറപ്പാക്കുന്നു. വ്യക്തിഗത ഇൻഷുറൻസിന് (18-70 വയസ്സ്) 8,101 രൂപ യാണ്. കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികൾ വഴി ക്യാഷ്ലെസ് ചികിത്സ ലഭ്യമാവും.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...