ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് നേരെ കോടതി മുറിക്കുള്ളിൽ അഭിഭാഷകന്റെ അതിക്രമത്തിന് ശ്രമം. അഭിഭാഷകൻ കോടതി മുറിക്കുള്ളിൽ ഷൂ എറിയാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയി. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ കേസുകൾ പരാമർശിക്കുമ്പോഴായിരുന്നു സംഭവം
കേസുകൾ പരാമർശിക്കവേ, സനാതനധർമത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്ന് അഭിഭാഷകൻ ആരോപിച്ചു. ഖജുരാഹോവിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിലാണ് ഷൂ എറിയാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
No comments:
Post a Comment