താമരശ്ശേരി:രാസപരിശോധനാ ഫലം വൈകുന്നതിനാൽ ഡോക്ടറെ വെട്ടിയ കേസിലെ പ്രതി സനൂപിൻ്റെ മകള്‍ അനയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്‍പി ചന്ദ്രമോഹൻ.
പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാക്കി മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു എന്നും പൊലീസ് അറിയിച്ചു. അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല എന്ന തരത്തില്‍ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.മകളുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന സംശയം സനൂപിന് ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കേസില്‍ പിടിയിലായ സനൂപിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
No comments:
Post a Comment