Saturday, October 18, 2025

സംവരണ വാർഡുകൾ; വെള്ളിടി വെട്ടി സ്ഥാനാർത്ഥി മോഹികൾ

ചില വാര്‍ഡുകള്‍ സംവരണ വാര്‍ഡുകളായതിന്റെ സന്തോഷം രാഷ്ട്രീയപാര്‍ട്ടികളും രഹസ്യമായി സന്തോഷിക്കുന്നുണ്ട്. മത്സരിക്കാന്‍ രണ്ടും മൂന്നുംപേര്‍ തിക്കിത്തിരക്കിയിരുന്ന വാര്‍ഡുകള്‍ സംവരണത്തില്‍പ്പെട്ടതോടെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയായി

കാത്തു കാത്തിരുന്ന് മോഹിച്ചു പോയ വാർഡുകൾ സംവരണമായതോടെ  ഇടിവെട്ടേറ്റ വന്റെ അവസ്ഥ യുമായി സ്ഥാനാർഥി മോഹികൾ.രണ്ട് ദിവസം മുമ്പ് സംവരണ വാർഡ് പ്രഖ്യാപനം വന്നതോടെ  മോഹിച്ചു പോയ വാർഡുകൾ കൈവിടേണ്ടി വന്നതോടെ സൈക്കിളിൽ നിന്നും വീണ ചിരിയോടെ യാണ് ഇപ്പോൾ പലരും .തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വാര്‍ഡ് സംവരണ നറുക്കെടുപ്പ് പല സ്ഥാനാർഥി മോഹികളുടെയും പ്രതീക്ഷകളാണ് തകിടം മറിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വാര്‍ഡിലിറങ്ങി പ്രവര്‍ത്തിച്ച പലരുടേയും അവസ്ഥ ദയനീയമാണ്. സ്ഥാനാര്‍ഥിത്വം മോഹിച്ച് വാര്‍ഡില്‍ വലിയ തുക ചെലവഴിച്ച് സാന്നിധ്യം അറിയിച്ചവര്‍ക്ക് പണവും സമയവും നഷ്ടപ്പെടുകയും ചെയ്തു."

ഒന്നല്ലെങ്കില്‍ മറ്റൊന്ന് മോഹിച്ച അതിമോഹികള്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. ഒന്ന് വനിതാ സംവരണമാകുകയും മറ്റൊന്ന് എസ് സി സംവരണ വാര്‍ഡാക്കുകയും ചെയ്തതാണ് തിരിച്ചടിയായത്. എങ്ങനെയെങ്കിലും ഒന്ന് മത്സരിക്കാന്‍ മോഹം വെച്ചവര്‍ക്കും ഒരു തവണ പ്രസിഡന്റ് പദവി കൊതിച്ചവര്‍ക്കും വലിയ നിരാശയാണുണ്ടായിട്ടുള്ളത്. ഇനി ഏതെങ്കിലും വിധേന ജനറല്‍ വാര്‍ഡിലേക്ക് മാറാമെന്ന് കരുതിയവരെ തടയാന്‍ വാര്‍ഡിലെ പ്രമുഖര്‍ കോട്ട കെട്ടി കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.


ജനറല്‍ വാര്‍ഡുകാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നയ പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. വാര്‍ഡില്‍ തന്നെ സ്ഥാനാര്‍ഥിയാകാന്‍ ശേഷിയുള്ളവരുണ്ട് ദേശാടനപ്പക്ഷികള്‍ക്കിടമില്ല എന്ന രീതിയിലുള്ള പോസ്റ്ററുകളാണ് പ്രചരിപ്പിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ വാര്‍ഡുകള്‍ നിലവില്‍ വന്നിട്ടുണ്ട്. പുതിയ വാര്‍ഡുകളുമായി ബന്ധപ്പെട്ട മുന്നണി ചര്‍ച്ച പൂര്‍ത്തീകരിച്ചിട്ടുമില്ല. നറുക്കെടുപ്പില്‍ സ്ഥാന മോഹികള്‍ക്ക് കാലിടറിയെങ്കിലും വനിതാ പ്രവര്‍ത്തകര്‍ക്ക് ഓര്‍ക്കാപ്പുറത്ത് മത്സരിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുകയാണ്.

മുന്നേറ്റ നിരയിലുള്ള പലര്‍ക്കും അവസരം നഷ്ടപ്പെട്ടപ്പോള്‍ രണ്ടാം നിരയിലുള്ള ചിലര്‍ക്കെങ്കിലും നറുക്കെടുപ്പ് അനുഗ്രഹമായി തീര്‍ന്നിട്ടുണ്ട്. അപ്രതീക്ഷിതമായി ജനറല്‍ വാര്‍ഡുകളായവയില്‍ പ്രാദേശികവാദം ഉയര്‍ത്തി താഴെ തട്ടിലുള്ളവര്‍ക്ക് മത്സരിക്കാനുള്ള അവസരം ഒരുങ്ങും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാദേശികവാദത്തിന് വലിയ മുന്‍തൂക്കമുണ്ട്. അവസരം നഷ്ടപ്പെട്ട ചിലര്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയിട്ടില്ല. പുതിയ ഇടം തേടിയുള്ള അലച്ചിലിലാണ്. മറ്റു ചിലര്‍ കളം വിട്ടിരിക്കുകയാണ്."

ചില വാര്‍ഡുകള്‍ സംവരണ വാര്‍ഡുകളായതിന്റെ സന്തോഷം രാഷ്ട്രീയപാര്‍ട്ടികളും രഹസ്യമായി ആഘോഷിക്കുന്നുണ്ട്. മത്സരിക്കാന്‍ രണ്ടും മൂന്നുംപേര്‍ തിക്കിത്തിരക്കിയിരുന്ന വാര്‍ഡുകള്‍ സംവരണത്തില്‍പ്പെട്ടതോടെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയായി. കസേരമോഹിച്ചുനടന്ന ചില ഭൈമീകാമുകന്മാരെ ഇനി പ്രവര്‍ത്തിക്കാന്‍ കിട്ടുമോയെന്ന സംശയവും പാര്‍ട്ടികള്‍ക്ക് ഇല്ലാതില്ല."
 .
 

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...