From Samuel Ullman’s poem "Youth" (1914)*.
*സുഹൃത്തുക്കൾ വിളിക്കുമ്പോൾ,
പോകാൻ മനസ്സ്
വരുന്നില്ലയെങ്കിൽ,
അറിയുക, നിങ്ങൾക്ക്
വയസ്സായി*.
*സുന്ദരിയായ യുവതികളെ കാണുമ്പോൾ ആകർഷണം തോന്നുന്നില്ല എങ്കിൽ, അറിയുക, നിങ്ങൾക്ക് വയസ്സായി*.
*പുതിയ വസ്ത്രങ്ങൾ വാങ്ങാനുള്ള,
ആഗ്രഹം കുറയാൻ തുടങ്ങുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.
*റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുമ്പോൾ,
വീട്ടുഭക്ഷണം ആണ് ഓർമ്മ വരുന്നതെങ്കിൽ
അറിയുക, നിങ്ങൾക്ക് വയസ്സായി*.
*മഴ പെയ്യുമ്പോൾ, ചൂട് ചായക്ക് പകരം കുടയുടെ ഓർമ്മ വരുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.
*ചെറുപ്പക്കാരുടെ
ഫാഷനെ വിമർശനം ചെയ്യാൻ തുടങ്ങുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.
*കോമഡി സിനിമകളെ വെറുതെ
വിമർശനം ചെയ്യാൻ തുടങ്ങുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.
*സന്തോഷകരമായ പാർട്ടിയ്ക്കിടയിൽ ഉപദേശം കൊടുക്കാൻ തുടങ്ങുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.
*പൂന്തേൻ നുകരുന്ന പൂമ്പാറ്റയെക്കണ്ട്
റൊമാൻ്റിക് പാട്ട് ഓർമ്മ വരാതിരിക്കുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.
*ഉന്മേഷം വെടിഞ്ഞ്, തലയിൽ, വിഷാദങ്ങളുടെ കൊട്ടയുമായി നടക്കുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*.
*വിരമിക്കലിന്റെ ഓർമ്മയിലാണ് എപ്പോഴും എങ്കിൽ അറിയുക, നിങ്ങൾക്ക് വയസ്സായി*.
*വീടിന് വെളിയിൽ പോകാതിരിക്കാനുള്ള,
കാരണങ്ങൾ കൂടുതലാകുമ്പോൾ,
അറിയുക, നിങ്ങൾക്ക് വയസ്സായി*
ഈ കവിത വായിച്ച ശേഷം ഒന്നു ചിരിക്കാനുള്ള
ആഗ്രഹം ഇല്ലാതിരിക്കുമ്പോൾ,
No comments:
Post a Comment