Thursday, October 9, 2025

പ്രകൃതി വിരുദ്ധ പീഡനം ഭയന്ന് ഇറങ്ങി ഓടിയ ഇതരസംസ്ഥാന തൊഴിലാളിയെ മാലമോഷണക്കാരനാക്കി വീട്ടുകാരന്‍; മര്‍ദ്ദിച്ച് ആള്‍ക്കൂട്ടം

കൂടരഞ്ഞിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. മാല മോഷണം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആക്രമണം. വീട്ടിലേക്ക് ജോലിക്ക് വിളിച്ചുവരുത്തിയ അസം സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിയോട് തന്റെ ശരീരം മസാജ് ചെയ്തു തരാന്‍ വീട്ടുടമ ആവശ്യപ്പെടുകയായിരുന്നു. ആ സമയത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമം നടന്നു. ഇതോടെ തൊഴിലാളി വീട്ടില്‍ നിന്നും ഇറങ്ങി ഓടി. ഇതോടെ വീട്ടുടമസ്ഥന്‍ തൊഴിലാളി തന്റെ മാല മോഷ്ടിച്ചുവെന്ന പ്രചാരണം അഴിച്ചുവിട്ടു. യുവാവ് ഓടിപോവുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. പിന്നാലെയാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് തൊഴിലാളിയെ ആക്രമിച്ചത്. വിവരമറിഞ്ഞെത്തിയ പോലിസുകാരും തന്നെ മര്‍ദ്ദിച്ചു എന്ന് യുവാവ് പറയുന്നു.

മര്‍ദ്ദിച്ചതിനു ശേഷമാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടുടമസ്ഥന്‍ മോശമായി പെരുമാറിയ വിവരം പോലിസ് അറിഞ്ഞത്. പിന്നീട് പോലിസ് വീട്ടുടമസ്ഥനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മോഷണം പോയെന്ന് പറഞ്ഞ മാല വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുക്കുകയും ചെയ്തു. പരിക്കേറ്റ തൊഴിലാളി ആശുപത്രിയില്‍ ചികിത്സയിലാണ്.

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...