Friday, October 3, 2025

ഗര്‍ബ പന്തലില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഭക്തര്‍ ഗോമൂത്രം കുടിച്ചിരിക്കണമെന്ന്

ഒരാള്‍ ഹിന്ദുവാണെങ്കില്‍ അവർ ഗോമൂത്രം കുടിക്കുന്നതിനെ എതിർക്കില്ലെന്നും ചിന്തു വർമ 


ബിജെപി നേതാക്കള്‍ ഗർബ പന്തലില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഗോമൂത്രം കുടിച്ച്‌ അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്നും നീലഭ് ശുക്ല


ഇൻഡോർ: ഗർബ പന്തലില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഭക്തർ ഗോമൂത്രം കുടിച്ചിരിക്കണമെന്ന വിചിത്ര നിർദ്ദേശവുമായി ബിജെപി ഇൻഡോർ ജില്ലാ പ്രസിഡന്റ് ചിന്തു വർമ.

ആളുകള്‍ ഗോമൂത്രം കുടിച്ചെന്ന് സംഘാടകർ ഉറപ്പാക്കണം. ഒരാള്‍ ഹിന്ദുവാണെങ്കില്‍ അവർ ഗോമൂത്രം കുടിക്കുന്നതിനെ എതിർക്കില്ലെന്നും ചിന്തു വർമ പറഞ്ഞു.

ഈ നിർദേശത്തിന്റെ യുക്തിയെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ചില ആളുകള്‍ ഇത്തരം പരിപാടികളില്‍ കടന്നുകൂടുമെന്നും അത് ചില ചർച്ചകള്‍ക്ക് കാരണമാകുമെന്നുമായിരുന്നു ചിന്തു വർമയുടെ മറുപടി. ആധാർ കാർഡ് എഡിറ്റ് ചെയ്യാൻ പറ്റും. എന്നാല്‍ ഒരാള്‍ ഹിന്ദുവാണെങ്കില്‍ ഗോമൂത്രം ഉപയോഗിക്കുന്നതില്‍ ഒരു മടിയുമുണ്ടാകില്ലെന്നും വർമ പറഞ്ഞു.

ചിന്തു വർമയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനുള്ള പുതിയ നീക്കമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് നീലഭ് ശുക്ല പറഞ്ഞു. ഗോശാലകള്‍ നിർമിക്കുന്നതില്‍ മൗനം പാലിക്കുന്ന ബിജെപി നേതാക്കള്‍ക്ക് വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ മാത്രമാണ് താത്പര്യം. ബിജെപി നേതാക്കള്‍ ഗർബ പന്തലില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഗോമൂത്രം കുടിച്ച്‌ അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്നും നീലഭ് ശുക്ല ആവശ്യപ്പെട്ടു.

No comments:

Post a Comment

കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം"

കാസർകോട്: 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും ...