കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫിൻ്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2025 സെപ്റ്റംബർ മാസം 25-ന് കോഴിക്കോട് താലൂക്കിൽ പൂളക്കോട് വില്ലേജിൽ ചൂലൂർ ദേശത്ത് അടിയശ്ലേരി വീട്ടിൽ മനു എന്നയാളു വീട്ടിൽ വെച്ച് 55 ഗ്രാം മെത്താംഫെറ്റാമിൻ സഹിതം കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വോഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എ യും പാർട്ടിയും മനുവിനെ പിടികൂടി ഒരു NDPS കേസ്സെടുത്തു. മനുവിൻ്റെ ഒമാനിലുള്ള സുഹൃത്തായ കോഴിക്കോട് മൂഴിക്കൽ കരയിൽ കൊരക്കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ഷമിലിനെ എറണാകളും ലോഡ്ജിൽ വെച്ച് 10 ഗ്രാം MDMA സഹിതവും എക്സൈസ് സംഘംപിടികൂടിയിരുന്നു. മനു രണ്ട് മാസം മുമ്പും ഷമിൽ രണ്ടാഴ്ച്ച മുമ്പുമാണ് ഒമാനിൽ നിന്നും വന്നത്. ഷമിൽ നൽകിയ MDMA യാണ് മനുവിൽ നിന്നും പിടികൂടിയത്. ഒമാനിൽ നിന്നും മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളാണോ ഇവരെന്ന് സംശയിക്കുന്നതായി സർക്കിൾ ഇൻസ്പെക്ടർ
പ്രജിത് എ പറഞ്ഞു. ആവശ്യക്കാർക്ക് വിവിധ സ്ഥലങ്ങളിൽ ലാൻ്റ്മാർക്ക് നൽകി MDMA അവിടെ സുരക്ഷിതമായി വെച്ചതിനു ശേഷം വാട്സ്ആപ്പ് മുഖേനെ ഫോട്ടോ അയച്ചു കൊടുത്തും ലോക്കേഷൻ ഷെയർ ചെയ്തുമാണ് വില്പനനടത്താറുള്ളെന്ന് പ്രതിയായ മനു പറഞ്ഞു. അന്വേഷണം ഊർജ്ജിതമാക്കുമെന്ന്
കോഴിക്കോട് അസി. എക്സൈസ് കമ്മീഷണർ ആർ എൻ ബൈജു പറഞ്ഞു.
പാർട്ടിയിൽ AEI വിജയൻ സി പ്രിവന്റീവ് ഓഫീസർ ഷാജു സിപി , വിപിൻ , സന്ദീപ് NS, ജിജു
No comments:
Post a Comment