കേരള സർക്കാരിന് കീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റുമാരെ നിയമിക്കുന്നു. വിവിധ കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിലേക്കുള്ള നിയമനമാണ് നടക്കുന്നത്. കേരളത്തിലുടനീളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപര്യമുള്ളവർ കേരള പിഎസ് സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുക.
അവസാന തീയതി: ഒക്ടോബർ 03
തസ്തികയും ഒഴിവുകളും
കേരള സർക്കാരിന് കീഴിൽ അക്കൗണ്ടന്റ് /ജൂനിയർ അക്കൗണ്ടന്റ് /അക്കൗണ്ട്സ്അസിസ്റ്റന്റ് /അക്കൗണ്ട്സ് ക്ലർക്ക് /അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് II മുതലായ തസ്തികകളിൽ നിയമനം. ചുവടെ നൽകിയ ബോർഡുകളിലേക്കാണ് നിയമനം.
കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്
കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻലിമിറ്റഡ്
സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്
കേരള ഷിപ്പിംഗ് & ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ്
കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലിമിറ്റഡ് .
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻലിമിറ്റഡ്
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്
ശമ്പളം
ബന്ധപ്പെട്ട കമ്പനികൾ/ബോർഡുകൾ/കോർപ്പറേഷനുകൾ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള സ്‌കെയിലിൽ ശമ്പളം അനുവദിക്കും.
പ്രായപരിധി
18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കുന്നതാണ്.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ബികോം വിജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
No comments:
Post a Comment