Monday, September 8, 2025

ഫ്രഷ് കട്ട്;കളക്ടറുമായുള്ള ചർച്ചയിൽ സമവായമായില്ല

താമരശ്ശേരി : കട്ടിപ്പാറ അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ‘ഫ്രഷ്‌ കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ സ്വകാര്യ കോഴിയറവുമാലിന്യ സംസ്കരണപ്ലാൻറിനെതിരേ സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തുന്ന രാപകൽ റോഡ് ഉപരോധസമരം രണ്ടുദിവസം പിന്നിട്ടു.

പ്ലാന്റ് ഉയർത്തുന്ന മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുകയും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നതുവരെ റോഡ് ഉപരോധിച്ചുള്ള രാപകൽ സമരം തുടരുമെന്നും പ്ലാൻറിലേക്കുള്ള വാഹനങ്ങൾ തടയുമെന്നും സമരസമിതി അറിയിച്ചു.

സമരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് കലക്ടറേറ്റിൽ കളക്ടർ സ്നേഹിൽകുമാർ സിങ് സമരസമിതി ഭാരവാഹികളുമായി ചർച്ച നടത്തിയെങ്കിലും സമവായമായില്ല. മാലിന്യസംഭരണവും സംസ്കരണവും പരിശോധിച്ച്
താത്കാലികമായി നിർത്തിവെക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും, ഫ്രഷ് കട്ടിലേക്ക് കോഴിമാലിന്യവുമായെത്തി പ്രദേശത്ത് നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾ തിരിച്ചുവിടാത്തതിനെച്ചൊല്ലി തിങ്കളാഴ്ച‌ രാത്രി പ്രതിഷേധമുയർന്നു. കോഴിമാലിന്യങ്ങൾ വഹിച്ച വാഹനങ്ങൾ പ്ലാൻറിലേക്ക് കടത്തിവിടില്ലെന്ന് അറിയിച്ച നാട്ടുകാർ, രാത്രി വൈകിയും റോഡ് ഉപരോധിച്ച് രാപകൽസമരം തുടരുകയാണ്. ഇരുതുള്ളിപ്പുഴ സംരക്ഷണ ജനകീയ സമരസമിതിയും കരിമ്പാലക്കുന്ന് സമരസമിതിയും ഉൾപ്പെട്ട സംയുക്തസമരസമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിൽനിന്നുള്ള നൂറിലേറെ പ്രദേശവാസികൾ രണ്ടാംദിനവും സമരത്തിന്റെ ഭാഗമായി. ഡോ. എം.കെ. മുനീർ എംഎൽഎ, മുസ്ല‌ിംലീഗ് ജില്ലാപ്രസിഡൻറ് എം.എ. റസാഖ് തുടങ്ങിയവർ ഉപരോധസമരം നടത്തുന്നവരെ തിങ്കളാഴ്‌ച സന്ദർശിച്ച് പിന്തുണയറിയിച്ചു.


No comments:

Post a Comment

ഥാറും ബുള്ളറ്റും ഉപയോഗിക്കുന്നവര്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ ഹരിയാന ഡിജിപിയ്ക്ക് നോട്ടീസ് അയച്ച്‌ ഥാര്‍ ഉടമ

മഹീന്ദ്ര ഥാറും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും ഉപയോഗിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ളവരാണെന്ന് പറഞ്ഞ ഹരിയാന ഡിജിപി ഒ.പി സിങിന് വക്കീല്‍ നോട്ടീ...