സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തില്‍ ജോലിക്കിടെ ഷോക്കേറ്റ് മുക്കം വലിയപറമ്പ് സ്വദേശി മുഹമ്മദലി (36) മരണപ്പെട്ടു.
ദീർഘകാലമായി ഖമീസ് മുശൈത്തില്‍ ഇലക്‌ട്രിക്കല്‍ ജോലിചെയ്‌തു വന്നിരുന്ന മുഹമ്മദലി വ്യാഴാഴ്‌ചയാണ് ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം ഖമീസില്‍ താമസിച്ചിരുന്ന മുഹമ്മദലി ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ജോലിസ്ഥലത്ത് മരിച്ച വിവരം അറിയുന്നത്. സാമൂഹിക സാന്ത്വന പ്രവർത്തനങ്ങളില്‍ സജീവമായിരുന്ന മുഹമ്മദലി ഐ.സി.എഫ് ഖമീസ് മുശൈത്ത് റീജിയൻ പി.ആർ ആൻഡ് മീഡിയ സെക്രട്ടറി ആയിരുന്നു.
ഓട്ടിസം ബാധിച്ച കുട്ടികളുടെ സംരക്ഷണവുമായി ബന്ധപെട്ട രിഫാഈ കെയർ ഫണ്ടിന്റെ സ്വരൂപണവും ഏകോപനവുമായുള്ള പ്രവർത്തങ്ങളില്‍ വ്യാപൃതനായിരിക്കെയാണ് ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. പിതാവ്: അബ്‌ദുറഹ്‌മാൻ, മാതാവ്: ആയിഷ, ഭാര്യ: ഫാത്തിമ ജുമാന, മകള്‍: ഫാത്തിമാ ഹബീബ
No comments:
Post a Comment