വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലനത്തിൽ അദ്ദേഹം പൂർണ്ണ ഗണവേഷത്തിൽ പങ്കെടുക്കും
മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ പൂർണ്ണസമയ പ്രവർത്തകനാകുന്നു. ഇതിൻ്റെ ഭാഗമായി, വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലനത്തിൽ അദ്ദേഹം പൂർണ്ണ ഗണവേഷത്തിൽ (ആർഎസ്എസ് യൂണിഫോം) പങ്കെടുക്കും. സന്നദ്ധ പ്രവർത്തനത്തിന് പറ്റിയ ഇടം ആർഎസ്എസ് ആണെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി"
ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം അവരുടെ സ്ഥാപക ദിനമായി കണക്കാക്കുന്ന, വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയാണ് വിജയദശമി ദിനാചരണം. ഈ പരിപാടിയിൽ ജേക്കബ് തോമസ്, ആർഎസ്എസിൻ്റെ വെള്ള ഷർട്ടും ബ്രൗണ്‍ പാന്റും അടങ്ങുന്ന യൂണിഫോം ധരിച്ചാണ് പങ്കെടുക്കുക"2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇതിനു മുൻപും ആർഎസ്എസ് സംഘടിപ്പിച്ച പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പോലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷമാണ് ജേക്കബ് തോമസ് സംഘപരിവാർ പ്രസ്ഥാനങ്ങളുമായി കൂടുതൽ അടുത്തത്."
No comments:
Post a Comment