Wednesday, September 10, 2025

ട്രംപിന്റെ വലംകൈയും വലതുപക്ഷ നേതാവുമായ ചാര്‍ളി കിർക്ക് വെടിയേറ്റ് മരിച്ചു

വാഷിങ്ട്ടണ്‍: യുഎസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വലംകൈയും വലതുപക്ഷ നേതാവുംടേണിംഗ് പോയിന്റ് യുഎസ്എയുടെ (Turning Point USA (TPUSA) സിഇഒയും സഹസ്ഥാപകനുമായചാര്‍ളി കിര്‍ക്ക് (31)കോളേജ് പരിപാടിക്കിടെ വെടിയേറ്റ് മരിച്ചു. യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പരിപാടിയില്‍ കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.അമേരിക്കയിലെ യുവാക്കളുടെ ഹൃദയം ചാര്‍ളിയെക്കാള്‍ നന്നായി മറ്റാരും മനസ്സിലാക്കിയിട്ടില്ല. എല്ലാവരും പ്രത്യേകിച്ച് ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തു. അദ്ദേഹം ഇപ്പോള്‍ ഞങ്ങളോടൊപ്പമില്ല- ട്രംപ് പറഞ്ഞു.


ഒരു യഥാര്‍ത്ഥ അമേരിക്കന്‍ ദേശസ്‌നേഹിയായ ചാര്‍ലി കിര്‍ക്കിന്റെ ബഹുമാനാര്‍ത്ഥം, ഞായറാഴ്ച വൈകുന്നേരം 6 മണി വരെ രാജ്യത്തുടനീളമുള്ള എല്ലാ അമേരിക്കന്‍ പതാകകളും ഹാഫ് മാസ്റ്റിലേക്ക് താഴ്ത്താന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...