Monday, September 22, 2025

പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുളിൽ കസ്റ്റംസ് പരിശോധന

കൊച്ചി:ഭൂട്ടാനിൽ നിന്നും വാഹനം കടത്തി എന്ന പരാതിയി നടൻ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ കടത്തി എന്നാണ് പരാതി.ഇന്ന് രാവിലെ ഒമ്പതിന് ആണ് നടന്മാരുടെ വീട്ടില്‍ പരിശോധന നടത്തിയത്.

ഭൂട്ടാനില്‍ നിന്ന് പട്ടാളം ഉപേക്ഷിച്ച 40ഓളം വാഹനങ്ങള്‍ ഇന്ത്യയിലെക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെത്തിച്ച് രജിസ്ട്രേഷന്‍ ചെയ്ത് രാജ്യമെമ്പാടും വില്‍പ്പന നടത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്."
 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...