Wednesday, September 24, 2025

ഡോക്ടറാവാൻ താത്പര്യമില്ല'; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥി തൂങ്ങിമരിച്ചനിലയിൽ

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സ്വദേശി അനുരാഗ് അനിൽ വോർക്കറാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ ആഗ്രഹമില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

നീറ്റ് പരീക്ഷയിൽ 99.99 മാർക്ക് നേടിയ അനുരാഗിന് 1475-ാം റാങ്ക് ആയിരുന്നു. എംബിബിസ് പഠനത്തിനായി ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്ക് തിരിക്കാനിരിക്കെയാണ് അനുരാഗിന്റെ മരണം. യാത്രക്കായി കുടുംബം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. അതിനിടെയാണ് അനുരാഗിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നിർബന്ധത്തിന് വഴങ്ങിയാണ് അനുരാഗ് നീറ്റ് പരീക്ഷയെഴുതിയത് എന്നാണ് പുറത്തുവരുന്ന സൂചന. ഇതിലുള്ള മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്."
 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...