Thursday, August 21, 2025

അടിച്ചതിന് അധ്യാപകനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിവെടിവച്ചിട്ടു

ഉത്തരാഖണ്ഡ്: ഉദ്ധം സിങ് നഗറിലെ ഗുരു നാനാക് സ്‌കൂളിൽ  അടിച്ചതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അധ്യാപകനെ വെടിവച്ചു വീഴ്ത്തി. ഫിസിക്‌സ് അധ്യാപകനായ ഗംഗന്‍ദീപ് സിങ് കോഹ് ലിക്കാണ് വെടിയേറ്റത്. ടിഫിന്‍ ബോക്‌സിനുള്ളില്‍ തോക്കുമായെത്തിയ വിദ്യാര്‍ഥി അധ്യാപനെ പിന്നില്‍ നിന്ന് വെടിവച്ചുവീഴ്ത്തുകയായിരുന്നു.



കഴുത്തിനാണ് അധ്യാപകന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്ക്രിയയ്ക്ക് വിധേയനാക്കി. അധ്യാപകന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. അക്രമശേഷം രക്ഷപെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ മറ്റ് അധ്യാപകര്‍ പിടികൂടി പോലീസിനു കൈമാറി.

ഈ ആഴ്ചയാദ്യമാണ് അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ വച്ച് അടിച്ചത്. ഇതിന്റെ പക മനസ്സില്‍ സൂക്ഷിച്ച വിദ്യാര്‍ഥി ബുധനാഴ്ചയാണ് തോക്കുമായി ക്ലാസിലെത്തിയതും അദ്ദേഹത്തെ ആക്രമിച്ചതും.

No comments:

Post a Comment

അടിച്ചതിന് അധ്യാപകനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിവെടിവച്ചിട്ടു

ഉത്തരാഖണ്ഡ്: ഉദ്ധം സിങ് നഗറിലെ ഗുരു നാനാക് സ്‌കൂളിൽ  അടിച്ചതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അധ്യാപകനെ വെടിവച്ചു വീഴ്ത്തി. ഫിസിക്‌സ് അധ്യാപകനാ...