താമരശേരി: താമരശേരി- ചുങ്കം ലിങ്ക് റോഡ്പദ്ധതിക്ക്ഭൂമിഏറ്റെടുക്കുന്നതിനുള്ള അംഗീകാരം ലഭിച്ചതായി ഡോ. എം.കെ. മുനീർ എം.എൽ.എ. അറിയിച്ചു. ലാൻഡ് അക്വിസിഷൻ ആക്ട് സെക്ഷൻ 6(1) പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ, ഉടൻതന്നെ റോഡിൻ്റെ അതിർത്തി നിർണയിച്ച്സ്ഥലംഅടയാളപ്പെടുത്തുന്നപ്രവർത്തനങ്ങൾആരംഭിക്കാനാകും. ഇതോടെ ഏറെക്കാലമായി മുടങ്ങിക്കിടന്ന റോഡ് നിർമ്മാണം ഉടൻതന്നെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
കിഫ്ബി ഫണ്ടിൽഉൾപ്പെടുത്തിയാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. നിർമ്മാണത്തിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ആയി ആർ.ബി.ഡി.സി.കെ യെ നിയമിക്കുകയും ചെയ്തിരുന്നു. വിശദമായസാങ്കേതികപഠനങ്ങൾക്ക് ശേഷം തയ്യാറാക്കിയ പദ്ധതിരേഖ കിഫ്ബി അംഗീകരിക്കുകയും, ഇതിനായി74.38കോടിരൂപഅനുവദിക്കുകയുംചെയ്തിട്ടുണ്ട്.റോഡിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക്
വേഗംകൈവരിക്കാൻ,റവന്യൂവകുപ്പിന്റെ ഭരണാനുമതി ലഭിക്കുകയും, ഇതിനായിഒരുപ്രത്യേകതഹസിൽദാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ നടപടികളെല്ലാം പൂർത്തിയായതോടെയാണ് നിർമ്മാണത്തിന് വഴി തുറന്നത്.
താമരശേരി ചുങ്കം മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് എം.എൽ.എ. വാർത്താക്കുറിപ്പിൽ അറിയിച്ചു.
No comments:
Post a Comment