വടകര(ഓർക്കാട്ടേരി):വടകര ഓർക്കാട്ടേരി യിൽ ജുമുഅ നിസ്‌കാരത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രസംഗത്തിലെ ഇമാമിൻ്റെ ആഹ്വാനം വിവാദമായി.
മുസ്ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ഒന്നിച്ച് നില്‍ക്കണമെന്ന വിധത്തില്‍ ആബിദ് ഹുദവി തച്ചണ്ണ എന്ന ലീഗ് അനുകൂല പണ്ഡിതന്‍ പള്ളിയില്‍ വച്ച് നടത്തിയ പ്രസംഗമാണ് വിവാദമായത്. ബിരിയാണിച്ചെമ്പ് വെച്ച അടുപ്പിന്‍ കല്ല് പോലെ സമസ്തയും പാണക്കാട് കുടുംബവും മുസ്ലിം ലീഗും ഒന്നിച്ചു നില്‍ക്കുന്നതാണ് ഉമ്മത്തിന്റെ (സമുദായം) ശക്തിയെന്ന വിധത്തിലാണ് ആബിദ് ഹുദവിയുടെ പ്രസംഗം. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും പ്രസംഗത്തില്‍ ആബിദ് ഹുദവി ആവശ്യപ്പെട്ടത്.സമസ്തയ്ക്കും മുസ്ലിം ലീഗിനും ഇടയിലുണ്ടായ ഭിന്നിപ്പിനിടെ, ലീഗ് നേതാക്കളായ പാണക്കാട് തങ്ങന്‍മാരെ അനുകൂലിച്ചും, സമുദായത്തിന് ലീഗിനെ ആവശ്യമാണെന്നുമുള്ള തരത്തിലുള്ള പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.
പ്രസംഗത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോ പങ്കുവച്ച്, ആബിദ് ഹുദവിയുടെ പ്രസംഗത്തിനെതിരെ കാന്തപുരം സുന്നി നേതാവ് വഹാബ് സഖാഫി മമ്പാട് രംഗത്തുവന്നു. ഇസ്ലാമിക ചരിത്രത്തിലോ സമസ്തയുടെ ചരിത്രത്തിലോ ഇങ്ങനെയൊരു അടുപ്പിന്‍കല്ല് തിയറിയുണ്ടോ എന്ന് വഹാബ് സഖാഫി ചോദിച്ചു.
No comments:
Post a Comment