കട്ടിപ്പാറ: പഞ്ചായത്ത് നിലവിൽ വന്നതിനു മുമ്പേ ഉണ്ടായിരുന്ന ചുണ്ടൻകുഴി – വെണ്ടേക്കുംചാൽ പൊതുറോഡ് , വർഷങ്ങൾ കഴിഞ്ഞിട്ടും വികസനത്തിന്റെ മുഖം കാണാതെ ജനങ്ങളുടെ ദുരിതത്തിന് പ്രതീകമായി തുടരുകയാണ്. ഏഴാം വാർഡിലെയും പരിസരത്തെയും ആയിരക്കണക്കിന് നാട്ടുകാരും വിദ്യാർത്ഥികളും ദിനംപ്രതി സഞ്ചരിക്കുന്ന ഈ പ്രധാന റോഡ്, നടുക്കുന്ന്, വേണ്ടേക്കുംചാൽ ഉൾപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഏക മാർഗമായിട്ടും ഭരണാധികാരികൾ കണ്ണടച്ചിരിക്കുകയാണെന്നും
വികസന വാഗ്ദാനങ്ങൾ കേവലം തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രം ഒതുങ്ങുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഈ ജന വഞ്ചനക്കെതിരെ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് എസ്ഡിപിഐ കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.പൊതുമരാമത്ത് വകുപ്പ് മുതൽ പഞ്ചായത്ത് ഭരണകൂടം വരെയുള്ളവർ ജനങ്ങളുടെ കഷ്ടപ്പാടുകൾ കാണാതെ മുഖം തിരിച്ചിരിക്കുകയാണെന്നും, ഇത്തരത്തിലുള്ള ജനവിരുദ്ധ രാഷ്ട്രീയ സമീപനങ്ങൾക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി പറയുമെന്നും വുമൺ ഇന്ത്യ മൂവ്മെന്റ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹസീന അൻസാർ പറഞ്ഞു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹമീദലി വടക്കും മുറി അധ്യക്ഷനായി സെക്രട്ടറി ഫാസിൽ ചമൽ, ഹസീന അൻസാർ, റഫീഖ് കെ പി, മുജീബ് ചമൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
No comments:
Post a Comment