Saturday, August 9, 2025

ബിജെപി സർക്കാർ സംരക്ഷണം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്, അതിനുള്ള തെളിവാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്-‌താമരശ്ശേരി ബിഷപ്പ്"

കോഴിക്കോട്:"ബിജെപി സർക്കാർ സംരക്ഷണം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അതിനുള്ള തെളിവാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതെന്നും റെമീജിയോസ് ഇഞ്ചനാനിയൽ .ബിജെപി പ്രീണന വിമർശനത്തിൽ എ.കെ ബാലന് മറുപടി പറയുകയായിരുന്നു  ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയൽ."
 
  ബാലൻ ക്രിസ്ത്യാനിയല്ലല്ലോ. തെളിവ് കൊണ്ടുവരട്ടെ, എന്നിട്ട് സംസാരിക്കാം. നക്സലൈറ്റുകളുടെ ആക്രമണത്തിനെതിരെ എന്ത് നടപടിയാണോ അമിത് ഷാ സ്വീകരിച്ചത് അതേ നടപടി ഇവിടെയും വേണമെന്ന് താമരശ്ശേരി ബിഷപ്പ് കൂട്ടിച്ചേർത്തു.

വന്യമൃഗ ശല്യം കാരണം തോക്കിന് ലൈസൻസിന് അപേക്ഷിച്ചാൽ ലഭിക്കുന്നില്ല. അത് തരേണ്ടത് സംസ്ഥാന സർക്കാരാണ്. സംസ്ഥാന സർക്കാർ നടപ്പാക്കാനുള്ള കാര്യങ്ങൾ നടപ്പാക്കട്ടെ എന്നിട്ട് കേന്ദ്രത്തെ കുറ്റം പറയട്ടെ. കടൽ ആക്രമണം ഉണ്ടാകുമ്പോൾ വേലി കെട്ടാമെങ്കിൽ വന്യമൃഗ ആക്രമണം ഉണ്ടാകുമ്പോൾ എന്തുകൊണ്ട് വേലി കെട്ടിക്കൂടാ എന്ന് റെമീജിയോസ് ഇഞ്ചനാനിയൽ ചോദിച്ചു."
 

No comments:

Post a Comment

ചുരം വളവുകൾ വീതി കൂട്ടൽ; മരം മുറി ആരംഭിച്ചു

താമരശ്ശേരി :ചുരത്തിൽ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മരം മുറി ആരംഭിച്ചു. ആറാം വളവിലാണ് ഇപ്പോ...