Wednesday, August 20, 2025

ഭാര്യ,നോറ ഫത്തേഹിയെ പോലെ മെലിയണം; നിർബന്ധിച്ച് ജിമ്മിലയച്ച ഭർത്താവിനെ തിരെ പരാതി

ഗാസിയാബാദ്:ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലെ ഭാര്യയും മെലിയണമെന്ന് വാശിപിടിച്ച് ജിമ്മി ലയച്ച ഭർത്താവിനെതിരെ കേസ്. ദിവസവും മൂന്ന് മണിക്കൂറാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യാൻ നിർബന്ധിച്ചത്.യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും തനിക്കെതിരെ നിരന്തരമായി ബോഡിഷെയ്മിങ് നടത്തുകയാണെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഈ വർഷം മാർച്ചിലാണ് യുവതിയും യുവാവും തമ്മിലുള്ള വിവാഹം നടന്നത്. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനെയാണ് യുവതി വിവാഹം കഴിച്ചത്. നോറേ ഫത്തേഹിയുടെ ആരാധകനായ യുവാവ് ഭാര്യയെ അതുപോലെയാക്കുന്നതിനായി പ്രതിദിനം മൂന്ന് മണിക്കൂർ നിർബന്ധിച്ച് ജിമ്മിലേക്ക് അയക്കുകയായിരുന്നു.


ജിമ്മിലെ വർക്ക് ഔട്ട് ഭാര്യ നടത്താതിരുന്നാൽ അവർക്ക് ഭക്ഷണം കഴിക്കുന്നതിനും ഇയാൾ നിയന്ത്രണം ഏർപ്പെടുത്തുമായിരുന്നുവെന്നാണ് റിപ്പോർട്ട്. നോറ ഫത്തേഹിയെ പോലുള്ള ഒരു യുവതിയെ വിവാഹം കഴിക്കാത്തതിനാൽ തന്റെ ജീവിതം തകർന്നുവെന്ന് ഇയാൾ നിരന്തമായി കുറ്റപ്പെടുത്തുമായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

75 ലക്ഷം രൂപയുടെ സാധനങ്ങൾ സ്ത്രീധനമായി നൽകിയിട്ടും ഇയാൾ ലഭിച്ച സ്ത്രീധനം പോരെന്ന് ചൂണ്ടിക്കാട്ടി ഉപദ്രവിക്കുമായിരുന്നു. താനറിയാതെ ഗുളിക തന്ന് തന്റെ ഗർഭഛിദ്രം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുവതിയുടെ പരാതി ലഭിച്ചെന്നും ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡെപ്യൂട്ടി കമീഷണർ ധാൻ ജയ്സ്വാൾ പറഞ്ഞു.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...