ലഖ്‌നൗ: തെരുവ് കാള ഉത്തര്‍പ്രദേശിലെ ബിജെപി നേതാവിനെ കുത്തിക്കൊന്നു. ബിജെപി ബൂത്ത് പ്രസിഡന്റ് സുരേന്ദ്ര കുമാര്‍ ശര്‍മ്മ ആണ് തെരുവ് കാളയുടെ ആക്രമണത്തില്‍ മരിച്ചത്. ബിജ്‌നോറിലെ നജിബാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഗജ്‌റൗള പൈമര്‍ മണ്ഡലിലെ സമിപൂര്‍ ശക്തി കേന്ദ്രത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ആണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഇന്നലെ മരിച്ചു.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ മണ്ഡലം ജില്ലാ പ്രസിഡന്റ് വരുണ്‍ ആത്രേ സ്ഥലത്തെത്തി. മന്ത്രി ബല്‍രാജ് ത്യാഗി ഉള്‍പ്പെടെയുള്ള നിരവധി മുതിര്‍ന്ന നേതാക്കളും സ്ഥലത്തെത്തി. ഭരണകൂടത്തിനുവേണ്ടി ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സര്‍ക്കിള്‍ ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് രാഹുല്‍ സിംഗ് എന്നിവര്‍ സ്ഥലം പരിശോധിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ആക്രമണകാരിയായ കാളയെ പിടികൂടി ഗോശാലയിലേക്ക് അയച്ചു.
No comments:
Post a Comment