ഒറിജിനൽ ഏത്,ഏ.ഐ ഏത്? കൺഫ്യൂഷൻ
നായയുടെ വാല്‍ പന്തീരാണ്ട് കാലം കുഴലില്‍ ഇട്ടാലും നേരെയാവില്ല എന്നൊരു ചൊല്ലുണ്ട്. ഇപ്പോഴിതാ, ആ ചൊല്ലിന് വിപരീതമായൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
.കുഴലില്‍ ഇട്ടു നേരെയായ വാലും ഉയർത്തി നില്‍ക്കുന്ന നായയേയും വീഡിയോയില്‍ കാണാം.
"അവസാനം ഞാൻ എന്റെ നായയുടെ വാല്‍ നേരെയാക്കി" എന്നു പറയുന്ന യുവാവിനെ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. രസകരമായ വീഡിയോ "എന്താല്ലേ" എന്ന അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഇത്ര ദിവസം കുഴലില്‍ ഇട്ടു നടന്നതുകൊണ്ട് മസ്സിലു പിടിച്ചാണ് വാല്‍ നേരെ നില്‍ക്കുന്നതെന്ന് നായ പറയുന്നതും വീഡിയോയില്‍ കാണാം.
No comments:
Post a Comment