Tuesday, August 5, 2025

മൂസ റെമി ;സഫി കോഴിക്കോട് ജില്ലാ കോർഡിനേറ്റർ

കോഴിക്കോട്:മൂസ റെമി നരിക്കുനിയെ സെൽഫ് അഡ്വക്കറ്റ്സ് ഫോറം ഓഫ് ഇന്ത്യ കോഴിക്കോട്ജില്ലാകോർഡിനേറ്ററായി തെരഞ്ഞെടുത്തു.
നാഷണൽ ട്രസ്റ്റ് നിയമത്തിൻ്റെ പരിധിയിൽ വരുന്ന  ഒട്ടിസം, സെറിബ്രൽ പാൾസി, ഇൻറലക്ച്വൽ ഡി സെബിലിറ്റി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നീ അവസ്ഥകൾ നേരിടുന്ന വ്യക്തികളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുവാൻ പദ്ധതികൾ ആസൂത്രണം ചെയ്യുവാനും ,അവരിൽ ഓരോരുത്തരുടേയും കഴിവുകൾ കണ്ടെത്തി പ്രത്യക പരിശീലനം ( മെൻൻ്ററിംഗ്) നടത്തി വികസിപ്പിച്ചെടുക്കുവാനും ,അതുവഴി സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന ഒരു ഭാവി ജീവിതം കെട്ടിപ്പടുക്കുവാൻ സഹായിക്കുവാനും വേണ്ടിയാണ് സഫി ( self advocates forum of India) 2009 ൽ രൂപീകരിക്കപ്പെട്ടത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സഫി സംസ്ഥാന ചാപ്റ്ററുകൾ രൂപീകരിച്ചെങ്കിലും കേരളത്തിലെ പ്രവർത്തനം ആശാവഹമല്ല. ഈ ദുരവസ്ഥക്ക് മാറ്റം വരുത്തുവാനാണ് ഇത്തവണത്തെ സഫി നാഷണൽ കൺവൻഷൻ കേരളത്തിൽ നടത്തിയത്. 
പാലക്കാട് സഫി കൺവൻഷൻ്റെ ഊർജ്ജം ഉൾക്കൊണ്ട് കേരളത്തിലെ സഫി പ്രവർത്തനം പുനർ ക്രമീകരിക്കേണ്ടതുണ്ട്. ഈ പ്രവർത്തനത്തിൻ്റെ ചുക്കാൻ പിടിക്കേണ്ടത് ജില്ലാ കോർഡിനേറ്റർമാരണ്.  പ്രായപൂർത്തിയായ ബൗദിക ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയർത്തുന്നത് രക്ഷിതാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും, ഉത്ക്കണ്ഠ ലഘൂകരിക്കുന്നതിനും സഹായിക്കും .
സാമൂഹ്യനീതി റിസോഴ്സ് പേഴ്സൺ, ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി (DSLA) കൊയിലാണ്ടി PLV, ടി.സി.ആർ.സി.റിസോഴ്സ് പേഴ്സൺ, മെർറ്റർ, ജനമൈത്രി പോലീസ് (HOPE) റിസോഴ് പേഴ്സൺ, ഓർമ്മക്കൂട്ട് ജനറൽ സെക്രട്ടറി, യൂമി കെയർ കോർഡിനേറ്റർ, മൂസക്കൂട്ടാഴ്മ സംസ്ഥാന കോർഡിനേറ്റർ എന്നീ തലങ്ങളിൽ പ്രവർത്തിച്ച് വരുന്നു.
നരിക്കുനി നെടിയനാട് ഓട്ടിലാപൊയിൽ കുടുംബാഗമാണ്.
ഭാര്യ ഹസീന മടവൂർ.മക്കൾ നാജിയനസ്റിൻ (അധ്യാപിക WMO യൂ പി സ്ക്കൂൾ വയനാട്) ,മിൻഹാജ് മുഹമ്മദ് (BSC നഴ്സിംങ്ങ്) ,റമിൻ ഷാൻ ( GHSS നരിക്കുനി ഒൻപതാം തരം വിദ്ധ്യാർത്ഥി )

No comments:

Post a Comment

പുതുപ്പാടി സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

താമരശ്ശേരി :പുതുപ്പാടി സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൈതപ്പൊയില്‍ തള്ളാശ്ശേരി ഹുസ്സൈൻ (58) ആണ് മരിച്ചത്  അല്‍-നദ്‌വ ...