കോഴിക്കോട്: നിമിഷപ്രിയയുടെ മോചനം വൈകിപ്പിക്കുന്നത് തെക്കൻ കേരളത്തിലെ ഒരു യുവ എംഎല്‍എയെന്ന ആരോപണവുമായി നിമിഷപ്രിയ ആക്ഷൻ കൗണ്‍സില്‍ ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് .
സാമൂഹികമാധ്യമത്തിലൂടെയാണ് കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് യുവ എംഎല്‍എക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നവരെ യുവ എംഎല്‍എ സഹായിക്കുന്നുവെന്നും ആക്ഷൻ കൗണ്‍സിലിന്റെ ആരോപണം.യമനിലുള്ള പോള്‍ എന്ന പാസ്റ്ററും സാമുവല്‍ ജെറോമുമാണ് നിമിഷയുടെ മോചനത്തിന് തടസ്സം ഉണ്ടാക്കുന്നത്. ദയാധനമായി ഒരു മില്യണ്‍ ഡോളർ സ്വീകരിക്കാൻ കുടുംബം സമ്മതിച്ചിരുന്നു. കൂടുതല്‍ തുക തരാമെന്ന് ജെറോമും പാസ്റ്ററും വാഗ്ദാനം ചെയ്തു. ഇതോടെ കുടുംബം ആശയക്കുഴപ്പത്തിലായി എന്നും കുഞ്ഞഹമ്മദ് ആരോപിക്കുന്നു.
എംഎല്‍എ ഇവരെ സഹായിക്കുന്നത് നിർത്തിയാല്‍ നിമിഷയുടെ മോചനം വേഗം സാധ്യമാകും. എംഎല്‍എ എന്തിനാണ് ഈ വിഷയുമായി ബന്ധപ്പെട്ട് ഗവർണറെ കാണാൻ പോയത്. അദ്ദേഹത്തിന്റെ പിതാവ് ഈ വിഷയത്തില്‍ ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു. അന്നത്തെ വിദേശകാര്യ സഹമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചത് അദ്ദേഹമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മകൻ എന്തിനാണ് ഈ വിഷയത്തില്‍ കേരള ഗവർണറെ സമീപിച്ചതെന്നും അതിന്റെ പിന്നിലെ അജണ്ട എന്താണെ ന്നും കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് ചോദിച്ചു
No comments:
Post a Comment