പട്‌ന: ബീഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ആരംഭിച്ചതിനുശേഷം, താമസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി സമർപ്പിച്ച അപേക്ഷ കണ്ടാൽ ഞെട്ടാത്തവർ അപൂർവം.'ഡോഗ് ബാബു', 'സോണാലിക ട്രാക്ടര്‍', 'ഡൊണാള്‍ഡ് ട്രംപ്' എന്നിവയ്ക്ക് ശേഷം ബീഹാറില്‍ പുതിയ വ്യാജ അപേക്ഷാ കേസ് കൂടി റിപോര്‍ട്ട് ചെയ്തു. ഇത്തവണ ഒരു പൂച്ചയാണ് താമസ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരിക്കുന്നത്.
വ്യാജ അപേക്ഷകളെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിനിടയിലാണ് ബീഹാറിലെ റോഹ്താസില്‍ പുതിയ സംഭവം.
അപേക്ഷകന്റെ പേര് ക്യാറ്റ് കുമാര്‍, അച്ഛന്‍ കാറ്റി ബോസ്, അമ്മ കാറ്റിയ ദേവി എന്നിങ്ങനെയാണ് അപേക്ഷയിലെ വിലാസം.
ഒരേ ആഴ്ചയില്‍ സമാനമായ രണ്ട് വ്യാജ അപേക്ഷകള്‍ ഫയല്‍ ചെയ്തതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ക്യാറ്റ് കുമാറിന്റെ അപേക്ഷ വന്നിരിക്കുന്നത്. അപേക്ഷ എങ്ങനെ ലഭിച്ചുവെന്നും ആരാണ് ഉത്തരവാദിയെന്നും കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. ബീഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം ആരംഭിച്ചതിനുശേഷം, താമസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബിഹാര്‍ പൊതുസേവന അവകാശ നിയമപ്രകാരം, സംസ്ഥാനത്തെ താമസക്കാര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അനുവാദമുണ്ട്.
സമര്‍പ്പിക്കുന്ന ഓരോ അപേക്ഷയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിലയിരുത്തും അതിനു ശേഷമാണ് നടപടി. നസ്രിഗഞ്ച് പോലിസ് ഇത്തരത്തിലുള്ള വ്യാജ അപേക്ഷയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ റോഹ്താസ് ജില്ലാ മജിസ്‌ട്രേറ്റ് റവന്യൂ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കൗശല്‍ പട്ടേലിനോട് നിര്‍ദേശിച്ചു, അന്വേഷണം നടന്നുവരികയാണ്. സര്‍ക്കാര്‍ ജോലി തടസ്സപ്പെടുത്തിയതിന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം മറ്റ് വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായാണ് റിപോര്‍ട്ട്.
No comments:
Post a Comment