Thursday, August 14, 2025

തിരിഞ്ഞു നോക്കുമ്പോൾ;സ്വര്‍ണം 88 രൂപ, പെട്രോളിന് 27 പൈസ, 90 രൂപയുടെ സൈക്കിള്‍ ഉള്ളവന്‍ രാജ, അതൊക്കെ ഒരുകാലം

ഏതിനും എന്തിനും ഏ.ഐ യെ ആശ്രയിക്കുന്ന ഇക്കാലത്ത് നമുക്കൊന്ന് നമ്മുടെ കഴിഞ്ഞ കാലം ഒന്ന് തിരിഞ്ഞ് നോക്കി യാലോ?
നാം 79ാം സ്വതന്ത്ര്യദിനം ആഘോഷിക്കുമ്പോൾരസകരമായ ഒരു തിരിഞ്ഞുനോട്ടം. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത1940കളിലെ സാധാരണ ക്കാർ.

ഒന്നോ രണ്ടോ പ്രമാണിമാരെ ചുറ്റിപ്പറ്റിയായിരുന്നു ഒരു പ്രദേശത്തെ ജീവിതങ്ങള്‍. അവരുടെ പറമ്ബിലും വീട്ടിലുമായിരുന്നു മിക്കവര്‍ക്കും ജോലി.

നടി മിനു മുനീര്‍ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ ആലുവയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

നഗരങ്ങളില്‍ പോലും സൈക്കിള്‍ ഉള്ള വ്യക്തി വലിയ പത്രാസുകരനായിരുന്ന കാലമായിരുന്നു അത്. ഉന്നത ഉദ്യോഗസ്ഥര്‍ വരെ ജോലിക്ക് പോകാന്‍ ആശ്രയിച്ചിരുന്നതും സൈക്കിള്‍ തന്നെ. ഹെര്‍ക്കുലിസ് മോഡല്‍ സൈക്കിളിന് 90 രൂപയേ ഉണ്ടായിരുന്നുള്ളൂ. സ്‌കൂട്ടറും കാറുമെല്ലാം അപൂര്‍വമാണ്. അതൊക്കെയുള്ളവര്‍ രാജകീയ ജീവിതം നയിക്കുന്നവരായിരുന്നു.



പഞ്ചസാര കിലോയ്ക്ക് 40 പൈസ മതിയായിരുന്നു. ഇന്ന് ഗ്രാമങ്ങളില്‍ പോലും 40 രൂപ വേണം എന്നത് മറ്റൊരു കാര്യം. ഗോതമ്ബ് മൂന്ന് കിലോയ്ക്ക് വരെ ഒരു രൂപ വേണ്ടിയിരുന്നില്ല. രൂപയ്ക്കും പൈസയ്ക്കും താഴെ അണ എന്ന കണക്കിലും ഇടപാടുകള്‍ നടന്നിരുന്നു. പഴമക്കാര്‍ക്ക് ഇതൊക്കെ ഓര്‍മയുണ്ടാകുമെങ്കിലും പുതുതലമുറയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.



ഒരു രൂപയുമായി അങ്ങാടിയിലേക്ക് പോയാല്‍ കിറ്റ് നിറയെ സാധനങ്ങളുമായി വീട്ടിലേക്ക് വരാം. മീന്‍ വില വളരെ കുറവായിരുന്നു. തീരദേശങ്ങളില്‍ തെങ്ങുകള്‍ക്കും മറ്റും വളമായി പോലും മീന്‍ ഉപയോഗിച്ചിരുന്നു. പോസ്റ്റ് കാര്‍ഡിന് ആറ് പൈസയേ വേണ്ടിയിരുന്നുള്ളൂ. ഇന്ത്യന്‍ രൂപയ്ക്ക് ഡോളറിനേക്കാള്‍ കരുത്തുണ്ടായിരുന്ന കാലവും കടന്നുപോയി. സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ ഒരു ഡോറളിന് 4.16 രൂപയായി ഉയര്‍ന്നു.

1965ല്‍ ഒരു ഡോളറിന് 4.75 രൂപയായിരുന്നു. അതായത്, വളരെ പതിയെ ആയിരുന്നു രൂപയുടെ മൂല്യത്തില്‍ മാറ്റം വന്നിരുന്നത്. ഇന്ന് 87 രൂപ കടന്നു. സ്വര്‍ണവിലയും അങ്ങനെ തന്നെ. നേരിയ നിരക്ക് വര്‍ധന മാത്രമായിരുന്നു കുറെ കാലം. 1990കള്‍ക്ക് ശേഷമാണ് വേഗത കൂടിയത്. ലോകം അതിവേഗം മാറാന്‍ തുടങ്ങിയതും ഇക്കാലത്താണ്. പത്ത് ഗ്രാം സ്വര്‍ണത്തിന് 88 രൂപയാണ് 1947ല്‍ ഉണ്ടായിരുന്നത് എന്ന് ആലോചിക്കുമ്ബോള്‍ ആര്‍ക്കും അതിശയം തോന്നും.

പെട്രോള്‍ ലിറ്ററിന് 27 പൈസയായിരുന്നു. അന്ന് ഉപയോഗം കുറവായിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്. ലഭ്യതയും കുറവായിരുന്നു. ഒന്ന്, രണ്ട്, അഞ്ച് രൂപാ നോട്ടുകള്‍ക്ക് വലിയ മൂല്യമായിരുന്നു. ഇന്ന് അഞ്ച് രൂപയുടെ നോട്ട് പോലും ഇല്ല. ചെറിയ നാണയങ്ങളെല്ലാം ഒഴിവാക്കി. ഇന്ന് 10 ഗ്രാം സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ കടന്നിരിക്കുന്നു. പെട്രോള്‍ ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍ കൊടുക്കണം.

79 വര്‍ഷം കൊണ്ട് രാജ്യം വന്‍തോതില്‍ മാറി. എഐ യുഗത്തിലെ പുതുതലമുറയ്ക്ക് ട്രങ്ക് കോളും മിന്നല്‍ കോളുകളുമൊന്നും അറിയാന്‍ സാധ്യതയില്ല. മാസത്തില്‍ ഒരിക്കല്‍ വരുന്ന പ്രവാസികളുടെ കത്ത് കാത്തിരുന്ന കാലവും ഇന്ന് കഥകളില്‍ മാത്രമായി. ഗള്‍ഫില്‍ നിന്നുള്ള ഫോണ്‍ വരുന്ന ദിവസം നേരത്തെ ഒരുങ്ങി ദൂരെയുള്ള വീട്ടില്‍ പോയി കാത്തിരുന്ന കാലം പിന്നിട്ടു, ഇന്ന് നേരിട്ട് കണ്ട് എവിടെ ഇരുന്നും ഫോണ്‍ വിളിക്കാം.

'

ജോലിയുടെ രൂപവും ഭാവവും മാറി. മൊബൈല്‍ ഉണ്ടെങ്കില്‍ വരുമാനമുണ്ടാക്കാം എന്ന അവസ്ഥ വന്നു. വലിയ കമ്ബനികളുടെ ജോലി പോലും വീടുകള്‍ക്ക് അകത്തിരുന്ന് ചെയ്യാവുന്ന കാലമായി. എഐ ഉപയോഗിച്ച്‌ പഴമക്കാരെ വരെ പോലും പുനഃസൃഷ്ടിക്കാം. കാലം അതിവേഗം പോകുന്നു. വീണ്ടുമൊരു സ്വാതന്ത്ര്യ ദിനാഘോഷം കൂടി എത്തിയിരിക്കുന്നു.

കടപ്പാട് -

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...