Tuesday, August 19, 2025

കെ എ പോള്‍ നടത്തുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍;നിമിഷപ്രിയയുടെ മോചനത്തിന് 8.3കോടി വേണമെന്ന്

നിമിഷപ്രിയയുടെ മോചനത്തിന്റെ പേരില്‍ നടക്കുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍. സന്നദ്ധ പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന കെ.എ. പോള്‍ ആണു നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പണംപിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതെന്ന അവകാശവാദവുമായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് ധനസമാഹരണം.

8.3 കോടി രൂപയാണു വേണ്ടതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പരസ്യത്തില്‍ പറയുന്നു. സേവ് നിമിഷപ്രിയ രാജ്യാന്തര ആക്ഷന്‍ കൗണ്‍സിലിന്റെ പേരിലാണു പണം സമാഹരിക്കുന്നത്.

ഇത്തരത്തില്‍ പണം സമാഹരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ബാങ്ക് അക്കൗണ്ട് എന്നതുള്‍പ്പെടെയുള്ള വാദങ്ങളും തള്ളി.യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവു വരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

നിഷ്ഠൂരമായ കൊലപാതകക്കേസില്‍ യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നേരത്തേ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ തല്‍ക്കാലത്തേക്കു മാറ്റിവച്ചിരുന്നു. ബന്ധുക്കള്‍ക്ക് നഷടപരിഹാരം നല്‍കി വധശിക്ഷ ഒഴിവാക്കാനാകുമോ എന്ന ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍, വധശിക്ഷയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...