കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയർ ഈ വിഷയത്തിൽ സംസാരിക്കുന്നതിൽ നിന്നും വിലക്കണമെന്നു
"ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ ഈ മാസം 24നോ, 25നോ നടപ്പാക്കുമെന്നും, മൂന്നു ദിവസങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി പരിശ്രമിക്കുന്നു എന്നവകാശപ്പെടുന്ന സുവിശേഷ പ്രചാരകൻ കെ.എ പോൾ ആണ് ഹരജിയുമായി സുപ്രീം കോടതിയിലെത്തിയത്."
നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയർ, സഹായ സമിതി പ്രവർത്തകൻ സുഭാഷ് ചന്ദ്രൻ എന്നിവരെ ഈ വിഷയത്തിൽ സംസാരിക്കുന്നതിൽ നിന്നും വിലക്കണമെന്നും ആവശ്യപ്പെട്ടു.
ആഗസ്റ്റ് 24നോ, 25നും നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും ഹരജിക്കാരൻ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി അറിയിച്ചു. ഈ ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
No comments:
Post a Comment