14ാം വയസില്‍ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തി വന്നയാള്‍ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൊഴി.
1986ല്‍ തിരുവമ്പാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കൂടരഞ്ഞിയില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ തോട്ടില്‍ തള്ളിയിട്ട് കൊന്നു എന്നായിരുന്നു 54കാരൻ മുഹമ്മദലിയുടെ ആദ്യ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ 1989ലും കൊലപാതകം നടത്തിയിട്ടുണ്ടെന്നാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി പറയുന്നത്
കൂടരഞ്ഞിയിലെ സംഭവത്തിന് ശേഷം കോഴിക്കോട് വന്ന് ഹോട്ടലിലും മറ്റും ജോലി ചെയ്താണ് ജീവിച്ചിരുന്നത്. ആ സമയത്ത് ഒരാള്‍ തന്റെ കയ്യിലുണ്ടായിരുന്ന പണം തട്ടിപ്പറിച്ചു. ഇയാള്‍ വെള്ളയില്‍ ബീച്ച് പരിസരത്തുള്ളതായി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സുഹൃത്ത് ബാബു പറഞ്ഞു
രണ്ട് പേരും അങ്ങോട്ട് ചെന്ന് കാര്യം ചോദിച്ച് തർക്കമായി. ബാബു അവനെ തല്ലി താഴെയിട്ടു. മണ്ണിലേക്ക് മുഖം പൂഴ്ത്തിപ്പിടിച്ചു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അയാളുടെ കയ്യിലെ പണം പങ്കിട്ടെടുത്ത് രണ്ട് വഴിക്ക് പിരിഞ്ഞു. ബാബുവിനെ പിന്നീട് കണ്ടിട്ടില്ല. മരിച്ചതാരാണെന്നും അറിയില്ല എന്നും മുഹമ്മദലി പറഞ്ഞു
No comments:
Post a Comment