താമരശ്ശേരി: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ചുണ്ടക്കുന്ന് അഭിഷേക് (14) നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ചുണ്ട് തടിച്ചു വരികയും, ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് താമരശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയത്.പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കൂട്ടുകാർക്ക് ഒപ്പമാണ് അഭിഷേക് വിഷക്കായ കഴിച്ചത്.
No comments:
Post a Comment