താമരശ്ശേരി: ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതി യുമായി വിദ്യാർത്ഥി നികൾ. കോഴിക്കോട്- അടിവാരം റൂട്ടിൽ സർവീസ് നടത്തുന്ന ബെറ്റർലൈൻസ് എന്ന ബസിലെ കണ്ടക്ടറാണ് മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും താമരശ്ശേരിയിലേക്ക് ബസ്സിൽ കയറിയ വിദ്യാർത്ഥിനികളോട് അസഭ്യ പദങ്ങൾ ഉപയോഗിച്ച സംസാരിച്ചത്.
യുനിഫോമിൽ കൺസക്ഷൻ കാർഡ് സഹിതം ബസ്സിൽ കയറിയവർക്കാണ് ദുരനുഭവം. ബസ്സിലെ കണ്ടക്ടർ പതിവായി ഇതേ രീതിയാണ് പെരുമാറ്റുള്ളതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. വൈകീട്ട് 5.15 ൻ്റെ ട്രിപ്പിലാണ് കുട്ടികൾ കയറിയത്.പല സമയത്തും വിദ്യാർത്ഥികളെ കാണുമ്പോൾ ഡോർ തുറക്കാൻ മടി കാണിക്കുന്നതായും പരാതിയുണ്ട്.
ഈ ബസ്സിലല്ലാതെ മറ്റ് ഏതെങ്കിലും ബസ്സിൽ കയറിയാൽ പോരെ എന്ന് പറഞ്ഞാണ് തുടക്കം.നാലു പേർ ഒന്നിച്ച് ബസ്സിൽ കയറുന്നതാണ് കണ്ടക്ടറെ ചൊടിപ്പിക്കുന്നത്.
വിദ്യാർത്ഥിനികൾ പഠിക്കുന്ന കോളേജിൽ നിന്നും മറ്റൊരു ബസിൽ കയറിയാണ് മെഡിക്കൽ കോളേജിൽ എത്തുന്നത്, ആ സമയം താമരശ്ശേരി ഭാഗത്തേക്ക് നേരിട്ടുള്ള ബസ്സാണ് ഇത്.
No comments:
Post a Comment