Wednesday, July 16, 2025

അത് കൈയ്യബദ്ധം അല്ല, ചിലര്‍ ജയ് വിളിക്കുന്നു, നിമിഷ പ്രിയയുടെ മോചനത്തിൽ സന്തോഷ് പണ്ഡിറ്റ്

യമനില്‍ കൊലപാതക കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ എന്ന പാലക്കാട് സ്വദേശിയുടെ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്

കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ശ്രമം വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. അതേസമയം, ബോബി ചെമ്മണ്ണൂര്‍ ചില ശ്രമങ്ങള്‍ നടത്തുന്നു എന്നും വാര്‍ത്തകളുണ്ട്.

അതിനിടെ, ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ നേതാക്കളും കാന്തപുരത്തിന്റെ ഇടപെടലിന് സ്വാഗതം ചെയ്തും പ്രശംസിച്ചും രംഗത്തുവന്നപ്പോള്‍ മറ്റു ചിലര്‍ എതിര്‍ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ശ്രമം ആണ് നടക്കുന്നത് എന്ന് യമനില്‍ നിമിഷ പ്രിയയുടെ മോചനത്തിന് ഏറെ കാലമായി പ്രയത്‌നിക്കുന്ന സാമുവല്‍ ജെറോം പറയുന്നു. ഇതിനിടെയാണ് വേറിട്ട നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തുവന്നിരിക്കുന്നത്.

നിമിഷ പ്രിയയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനോട് വിയോജിക്കുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിരപരാധികളെ രക്ഷിക്കുന്നതിനോട് യോജിക്കുന്നു. എന്നാല്‍ നിമിഷ പ്രിയയുടെ കാര്യം അങ്ങനെ അല്ല എന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

കോടിക്കണക്കിന് രൂപ കൊടുത്താണ് രക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്. വിദേശത്ത് ജോലിക്ക് പോയി അവിടെയുള്ള വ്യക്തിയെ ആസൂത്രണം ചെയ്ത് കൊന്നവര്‍ക്ക് ഇവിടെ കുറേ പേര്‍ ജയ് വിളിക്കുകയാണ്. കൊല്ലപ്പെട്ട തലാലില്‍ നിന്ന് രക്ഷപ്പെടാനാണ് ക്രൂരത ചെയ്തത് എങ്കില്‍ നിമിഷക്ക് എംബസിയെ സമീപിക്കാമായിരുന്നു എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുമുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം വായിക്കാം: പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം. നിമിഷ പ്രിയയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്ന തിനോട് ഞാന്‍ വിയോജിക്കുന്നു.. വധ ശിക്ഷക്ക് പകരം കൂടുതല്‍ കാലം ജയില്‍വാസം എന്നതിനാണെങ്കില്‍ Ok.. പക്ഷെ ഇത് ശരിയാണോ?

അത്രയധികം ക്രൂരകൃത്യം ചെയ്യുന്നവരെ മോചിപ്പിച്ചു കൊണ്ട് വരുക എന്നത് മനുഷ്യത്വരഹിതമാണ് എന്നാണ് എന്റെ പക്ഷം. നിരപരാധികളായ അളുകളെ ആണെങ്കില്‍ മനസ്സിലാക്കാം. പക്ഷേ ഇത്... അതും കോടിക്കണക്കനു ഇന്ത്യന്‍ രൂപ കൊടുത്ത്...

വിദേശത്തു ജോലിക്ക് പോയ് അവിടെ ഉള്ള ഒരു മനുഷ്യനെ അസൂത്രണം ചെയ്ത് കൊന്നു വെട്ടിനുറുക്കി (കൈ അബദ്ധം അല്ല )കൊന്നവര്‍ക്ക് വേണ്ടി ഇവിടെ കുറെ പേര് ജയ് വിളിക്കുന്നു. പണം സമാഹാരിക്കുന്നു..

പിന്നെ സ്വയരക്ഷയ്ക്ക് വേണ്ടി ആണെകില്‍, പീഡനത്തില്‍ നിന്നും ആ രാജ്യത്തില്‍ (തലാലില്‍) നിന്നും രക്ഷപ്പെടാന്‍ ആണെങ്കില്‍ നിമിഷയ്ക്ക് എംബസ്സിയെ സമീപിക്കാമായിരുന്നു പകരം വെട്ടി നുറുക്കേണ്ട ആവശ്യമില്ലായിരുന്നു...അവര്‍ അത് എന്തുകൊണ്ട് ചെയ്തില്ല..

വിദേശത്തു വേറെയും കുറെ മലയാളികള്‍ തെറ്റ് ചെയ്ത് ജയിലില്‍ ഉണ്ട്.. ഭാവിയില്‍ അവരെയും കോടികള്‍ കൊടുത്ത് രക്ഷിക്കുമോ?

(വാല്‍കഷ്ണം... ഇവിടെ എത്രയോ കുട്ടികള്‍ സാമ്ബത്തിക ബുദ്ധിമുട്ട് കാരണം പഠനം നിര്‍ത്തുന്നു. എത്രയോ സ്ത്രീകള്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തുന്നു...കണ്ട ക്രിമിനലുകളെ രക്ഷിക്കുവാന്‍ ഓടി നടക്കുന്നവര്‍ ഈ പാവപെട്ടവരെ ഒന്നും കാണുന്നില്ലേ? ഇവര്‍ക്ക് 34 കോടി ഒന്നും വേണ്ട. ചെറിയ പൈസ മതി ആയിരുന്നു.... ആരോട് പറയാന്‍? )

No comments:

Post a Comment

ചുരത്തിൽ കാറും ബസും കൂട്ടിയിടിച്ചു ഭാഗിക ഗതാഗത തടസം

താമരശേരി:ചുരത്തിൽ കാറും ബസും കൂട്ടിയിടിച്ചു ഭാഗിക ഗതാഗത തടസം.ചുരം ഒന്നാം വളവിന് മുകളിലാണ് സ്വകാര്യ ബസും കാറും കൂട്ടിമുട്ടി യത്.അപകടത്തെ തുടർ...